ബാർബർ വീട്ടിലേക്ക്; തലയൊന്നിന് 200 രൂപ
text_fieldsകാസർകോട്: വീടുകളിൽ ചെന്ന് മുടിമുറിക്കുന്ന ബാർബർ തൊഴിലാളികളിൽ ചിലർ അമിത നിരക്ക് ഈടാക്കുന്നുവെന്ന പരാതി വ്യാപകം. മുടിയും താടിയും മീശയും എടുക്കുന്നതിന് 200 രൂപ വരെയാണ് ചിലർ വാങ്ങുന്നത്. ലോക്ഡൗൺ കാരണം ബാർബർ ഷോപ്പുകൾ പൂട്ടിയതാണ് കാരണം. ബാർബർ തൊഴിലാളികൾ അവരവരുടെ വീടുകളിൽ മുടിമുറിക്കുന്ന ജോലി ചെയ്‌താണ് ഇപ്പോൾ ഉപജീവന മാർഗം കണ്ടെത്തുന്നത്. 120 രൂപ മുതൽ 130 രൂപ വരെയാണ് വീടുകളിൽ മുടിമുറിക്കുന്നതിന് വാങ്ങുന്നത്. മുടിയെടുക്കാൻ ബാർബർ തൊഴിലാളികളുടെ വീടുകളിൽ ചെല്ലുന്നവർ ഏറെയാണ്.
ലോക്ഡൗൺ കാരണം അസൗകര്യം നേരിടുന്നവർ മുടി മുറിക്കാൻ ബാർബർ തൊഴിലാളികളെ തങ്ങളുടെ വീടുകളിലേക്ക് ഫോണിൽ വിളിച്ചു വരുത്തുന്നു. അധികം ദൂരെയല്ലാതെ സ്വന്തം വാഹനങ്ങളിൽ എത്തുന്ന ബാർബർ തൊഴിലാളികൾ പോലും 200 രൂപ വീതം വാങ്ങുന്നത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. അമിത നിരക്ക് ഈടാക്കുന്നതിെൻറ പേരിൽ വാക്ക് തർക്കവും പതിവാണ്. കോവിഡ് കാലത്ത് ആളുകൾ ജോലിയും കൂലിയും ഇല്ലാതെ ദുരിതം അനുഭവിക്കുമ്പോൾ അമിത നിരക്ക് വാങ്ങുന്നതിലാണ് പ്രതിഷേധം. ബാർബർ ഷോപ്പുകളിലേതുപോലെ സൗകര്യപ്രദമായി മുടിമുറിക്കാനും സാധിക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
