Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമദ്യശാല പൂട്ടൽ:...

മദ്യശാല പൂട്ടൽ: കേ​ര​ള​ത്തി​ന്​  ന​ഷ്​​ടം 2,000 കോ​ടി –​െഎസക്​

text_fields
bookmark_border
മദ്യശാല പൂട്ടൽ: കേ​ര​ള​ത്തി​ന്​  ന​ഷ്​​ടം 2,000 കോ​ടി –​െഎസക്​
cancel

ന്യൂഡൽഹി: ഖജനാവിലേക്ക് നികുതി കിട്ടാൻ കള്ളു കുടിക്കണമെന്ന് പറയില്ലെങ്കിലും, മദ്യശാലകൾ പൂേട്ടണ്ടി വരുന്നതു വഴി കേരളത്തിന് പ്രതിവർഷം ചുരുങ്ങിയത് 2,000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് ധനമന്ത്രി തോമസ് െഎസക്.  ഒരുപാട് ചില്ലറ വിൽപന കേന്ദ്രങ്ങൾ പൂേട്ടണ്ടി വരും. മദ്യശാല കേസിൽ കേരളത്തിന് സ്വന്തം വാദമുഖങ്ങൾ അവതരിപ്പിക്കാൻ വേണ്ടത്ര സമയം കിട്ടിയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

സാമ്പത്തിക വർഷം കടന്നുപോകുന്നത് ആശ്വാസകരമായ സാഹചര്യത്തിലാണെന്ന് ഡൽഹിയിലെത്തിയ തോമസ് െഎസക് പറഞ്ഞു. പദ്ധതി വിഹിതം 70 ശതമാനവും വിനിയോഗിക്കാൻ സാധിച്ചു. മാർച്ച് 31ന് ബില്ലു നൽകാൻ കഴിഞ്ഞില്ലെന്നതി​െൻറ പേരിൽ തദ്ദേശ സ്ഥാപനങ്ങൾ വേവലാതിപ്പെടേണ്ട. അവരുടെ തുക ലാപ്സാവില്ല. ഏപ്രിലിലും അവർക്ക് ബിൽ നൽകാൻ അവസരമുണ്ടെന്നും മന്ത്രി പറഞ്ഞു. 

ശമ്പള പരിഷ്കരണത്തി​െൻറ ആദ്യ ഗഡു കുടിശ്ശിക നൽകുന്നതിൽ പ്രയാസമുണ്ടാവില്ലെന്നാണ് കരുതുന്നത്. മാർച്ച് 31ലെ നീക്കിബാക്കി അറിഞ്ഞ ശേഷം ഇക്കാര്യം തീരുമാനിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thomas Isaacbar shop
News Summary - bar shop thomas issac
Next Story