Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോടതി വിധി ചാരായ നിരോധനത്തിെൻറ മൂന്നാംഘട്ടമെന്ന് ആൻറണി
text_fieldsbookmark_border
ഡൽഹി: പാതയോര മദ്യഷാപ്പുകൾ നിയന്ത്രിക്കുന്ന സുപ്രീംകോടതി വിധി ചാരായ നിരോധനത്തിെൻറ മൂന്നാംഘട്ടമാണെന്ന് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ.കെ. ആൻറണി. ചരിത്രപരവും വിപ്ലവാത്മകവുമായ വിധി പൂർണ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നതായി ആൻറണി പറഞ്ഞു.
സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമം ഉൾപ്പെടെ കേരളീയ സമൂഹത്തിൽ തുടർച്ചയായി ഉണ്ടാവുന്ന ഹീനമായ പല നടപടികൾക്കും പിന്നിലുള്ള പ്രേരകശക്തി മദ്യമാണ്. കേരളം ഇത്രയേറെ സാംസ്കാരിക അധഃപതനത്തിലേക്ക് വഴുതിയ കാലം ഉണ്ടായിട്ടില്ല. അതിനു പ്രധാന കാരണം മദ്യവും മയക്കു മരുന്നുമാണ്. ഇതിൽനിന്നുള്ള ശുദ്ധീകരണത്തിന് സുപ്രീംകോടതി വിധി തുടക്കമാകെട്ടയെന്നാണ് ആഗ്രഹം. കോടതി വിധി തിരുത്തൽ ശക്തിയാണെന്നും ആൻറണി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
