ബാർ കോഴക്കേസ്: സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈകോടതി
text_fieldsകൊച്ചി: മുൻ മന്ത്രി കെ.എം. മാണിക്കെതിരായ ബാർ കോഴക്കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈകോടതി. നിലവിൽ വിജലൻസ് പ്രത്യേക സംഘത്തിന്റെ അന്വേഷണ പുരോഗമിക്കുകയാണ്. ഈ അന്വേഷണം തുടരാവുന്നതാണെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. അതേസമയം, ഹരജിക്കാരന് കോടതിയെ സമീപിക്കാൻ അവകാശമില്ലെന്ന സിംഗിൾ ബെഞ്ച് പരാമർശം ഡിവിഷൻ ബെഞ്ച് നീക്കിയിട്ടുണ്ട്.
സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന സമിതി അംഗം നോബിൾ മാത്യു സമർപ്പിച്ച ഹരജി സിംഗിൾ ബെഞ്ച് നേരത്തെ തള്ളിയിരുന്നു. കൂടാതെ പരാതിക്കാരനെ കോടതി വിമർശിക്കുകയും ചെയ്തു. തുടർന്ന് സിംഗിൾ ബെഞ്ചിനെതിരെ പരാതിക്കാരൻ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. ഈ അപ്പീൽ ഹരജിയാണ് നിലപാട് വ്യക്തമാക്കി ഡിവിഷൻ ബെഞ്ച് ഇന്ന് തള്ളിയത്.
സംസ്ഥാന പൊലീസിെൻറ അന്വേഷണം സത്യം പുറത്തു കൊണ്ടുവരാൻ സഹായിക്കില്ലെന്നും വസ്തുത ഉൾക്കൊള്ളാതെയാണ് സിംഗിൾ ബെഞ്ച് ഉത്തരവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അപ്പീൽ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
