Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബാർകോഴ: വി.എസിെൻറയും മാണിയുടെയും ഹരജികൾ കോടതി പരിഗണിക്കും
text_fieldsbookmark_border
കൊച്ചി: കെ.എം മാണിക്കെതിരെ ബാര്‍ കോഴ കേസില്‍ തുടരന്വോഷണം നടത്താന്‍ സര്‍ക്കാരിന്‍റെ മുന്‍കൂര്‍ അനുമതി തേടണമന്ന വിജിലന്‍സ് കോടതി ഉത്തരവ് നിയമപരമായി നിലനില്‍ക്കില്ലെന്ന് ചൂണ്ടികാട്ടി വി.എസ് അച്യുതാന്ദന്‍ സമര്‍പിച്ച ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കും.
ബാർ കോഴക്കേസിൽ തനിക്കെതിരെ തുടരന്വേഷണം നടത്താനുള്ള വിജിലൻസ് കോടതി ഉത്തരവിട്ടതിനെതിരെ കെ.എം. മാണി നൽകിയ ഹരജിയും കോടതിയുടെ പരിഗണനയിലുണ്ട്. മൂന്ന് തവണ തനിക്കെതിരെ അന്വേഷണം നടത്തിയിട്ടും നടപടികൾ അവസാനിപ്പിക്കാനുള്ള റിപ്പോർട്ടാണ് വിജിലൻസ് സമർപ്പിച്ചത്. എന്നിട്ടും തുടരന്വേഷണത്തിന് ഉത്തരവിട്ട വിജിലൻസ് കോടതി ഉത്തരവ് നിലനിൽക്കുന്നതല്ലെന്നും ഉത്തരവും എഫ്.െഎ.ആറും റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് മാണിയുടെ ഹരജി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
