Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബാർ കോഴ, പാറ്റൂർ...

ബാർ കോഴ, പാറ്റൂർ കേസുകൾ അന്വേഷിക്കാൻ വിജിലൻസ്​ പ്രത്യേക സംഘങ്ങൾ

text_fields
bookmark_border
ബാർ കോഴ, പാറ്റൂർ കേസുകൾ അന്വേഷിക്കാൻ വിജിലൻസ്​ പ്രത്യേക സംഘങ്ങൾ
cancel

തിരുവനന്തപുരം: മുൻ മന്ത്രി കെ.എം. മാണിക്കെതിരായ ബാർ കോഴക്കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ വിജിലൻസ് ഡയറക്ടർ ലോക്​നാഥ്​ ബെഹ്​റ നിയോഗിച്ചു. പാറ്റൂർ ഭൂമി ഇടപാട്​ കേസും വിജിലൻസ് സ്​പെഷൽ സെല്ലിന്​ കൈമാറി. എന്നാൽ, വിവാദമായ ചില കേസുകൾ കൈമാറിയിട്ടില്ലെന്നത്​ ശ്രദ്ധേയമാണ്​. ​േകസ്​ ഫയലുകൾ തിരുത്തിയതിന്​ നടപടിയുൾപ്പെടെ നേരിട്ട ആരോപണവിധേയനായ അശോകനെ എസ്​.പിയായി നിയമിച്ച സ്​പെഷൽ ഇൻവെസ്​റ്റിഗേഷൻ യൂനിറ്റ്​ ഒന്നിലാണ്​ ബാർ കോഴ, പാറ്റൂർ കേസുകൾ അന്വേഷിച്ചിരുന്നത്.  

ഇതും ആരോപണങ്ങൾക്ക്​ കാരണമായിരുന്നു. ആ സാഹചര്യത്തിലാണ്​ കേസുകൾ ഇൗ യൂനിറ്റിൽനിന്ന്​ മാറ്റിയത്. എന്നാൽ, പൊലീസ്​ ആസ്​ഥാനത്തെ എ.ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിക്കെതിരായ അഴിമതി ആരോപണകേസും ടൈറ്റാനിയം അഴിമതി കേസും ഇപ്പോഴും അശോക​​​െൻറ മേൽനോട്ടത്തിലുള്ള  യൂനിറ്റ്​ തന്നെയാണ്​ അന്വേഷിക്കുന്നത്​. ആ കേസുകൾ ഇവിടെനിന്ന്​ മാറ്റിയിട്ടുമില്ല. ഇത്​ ഇൗ കേസുകൾ അട്ടിമറിക്കാനാണെന്ന ആക്ഷേപവും ശക്​തമാണ്​.  

വിജിലൻസ് സ്പെഷൽ സെല്ലിലേക്കാണ്​ ബാർ കോഴക്കേസ് മാറ്റിയത്. അവിടത്തെ എസ്.പി വി.എസ്. അജിയുടെ നേതൃത്വത്തിൽ ഡിവൈ.എസ്.പി സിനി ഡേവിസിനാണ്​ കേസ് അന്വേഷണചുമതല. വിവിധ യൂനിറ്റുകളിൽനിന്ന് അഞ്ച് ഇൻസ്പെക്ടർമാരെയും സംഘത്തിൽ നിയമിച്ചു. എത്രയും വേഗം അന്വേഷണം പൂർത്തിയാക്കാനാണ് ഡയറക്ടർ ലോക്നാഥ് ബെഹ്റ സംഘത്തിന്​ നിർദേശം നൽകിയിട്ടുള്ളത്​.  

പാറ്റൂർ ഭൂമിയിടപാട്​ കേസും ടോമിൻ തച്ചങ്കരിക്കെതിരായ കേസും ഡിവൈ.എസ്.പി  നന്ദനൻപിള്ളയാണ് അന്വേഷിച്ചിരുന്നത്. എന്നാൽ, പാറ്റൂർ കേസ് സ്പെഷൽ ഇൻവെസ്​റ്റിഗേഷൻ യൂനിറ്റ് രണ്ടിലേക്കാണ്​ മാറ്റിയത്​.  അവിടെ എസ്.പി ജയകുമാറി​​​െൻറ മേൽനോട്ടത്തിൽ നന്ദനൻപിള്ള പാറ്റൂർ കേസ് അന്വേഷിക്കുമെന്ന്​ ഡയറക്ടർ അറിയിച്ചു. എന്നാൽ, അശോകനെ എസ്​.പിയായി നിയമിച്ചതിനെ തുടർന്ന്​ അവധിയിൽ പോയ നന്ദനൻപിള്ള ഇതുവരെ സർവിസിൽ തിരികെ പ്രവേശിച്ചിട്ടില്ല. അദ്ദേഹം ദിവസങ്ങൾക്കുള്ളിൽ തിരിച്ചെത്തുമെന്ന്​ വിജിലൻസ്​ വൃത്തങ്ങൾ പറഞ്ഞു.

എന്നാൽ, തച്ചങ്കരി കേസും ടൈറ്റാനിയം കേസും എവിടെ ഏൽപിക്കണമെന്നകാര്യത്തിൽ ഇതു​വരെ തീരുമാനമായിട്ടില്ല. അത്​ പിന്നീട്​ തീരുമാനിക്കുമെന്നാണ്​ വിജിലൻസ്​ വൃത്തങ്ങളുടെ വിശദീകരണം.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bar scamkm maipattoor casevigilance special team
News Summary - bar scam and pattoor cases are investigate vigilance special team
Next Story