Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബിജു രമേശിന് സ്ഥിരതയില്ലെന്ന് ബാറുടമകളുടെ സംഘടന

text_fields
bookmark_border
ഉടമകളോ സംഘടനയോ ആർക്കും പണം പിരിച്ച് നൽകിയിട്ടില്ല
ബിജു രമേശിന് സ്ഥിരതയില്ലെന്ന് ബാറുടമകളുടെ സംഘടന
cancel

കൊച്ചി: ബാർ കോഴക്കേസിൽ ബിജു രമേശിന്‍റെ പുതിയ വെളിപ്പെടുത്തലുകൾ തള്ളി ബാറുടമകളുടെ സംഘടന. ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ പ്രസിഡന്‍റ് സുനില്‍കുമാറാണ് ബിജു രമേശിന്‍റെ വെളിപ്പെടുത്തലിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

ഉടമകളോ സംഘടനയോ ആർക്കും പണം പിരിച്ച് നൽകിയിട്ടില്ല. ബിജു രമേശിന്‍റെ നിലപാടുകള്‍ക്ക് സ്ഥിരതയില്ല. ബിജു രമേശിന്‍റെ നിലപാടുകളോട് യോജിക്കാൻ കഴിയില്ലെന്നും സുനില്‍കുമാർ മീഡിയവണിനോട് പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കും എതിരെ ഗുരുതര ആരോപണങ്ങളാണ് കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ ബിജു രമേശ് ഉന്നയിച്ചത്. രമേശ് ചെന്നിത്തല മൂന്ന് കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് നേരത്തേ ബിജുരമേശ് ഉന്നയിച്ചിരുന്നു. ഇതേക്കുറിച്ച് പൊലീസിന് മൊഴി നൽകരുതെന്ന് രമേശ് ചെന്നിത്തല കാല് പിടിച്ച് അപേക്ഷിച്ചെന്നും അതിനാൽ മൊഴി കൊടുത്തില്ലെന്നുമാണ് പറഞ്ഞത്. കെ.എം മാണി ആവശ്യപ്പെട്ടതോടെ മുഖ്യമന്ത്രി പിണറായി വിജയൻ ബാർകോഴ കേസ് ഒത്തുതീർക്കാൻ ശ്രമിച്ചെന്നും ബിജു രമേശ് ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bar owners' association says Biju Ramesh is unstable
Next Story