Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പഞ്ചനക്ഷത്ര ഹോട്ടലിന്  ബാര്‍ലൈസന്‍സ് നിഷേധിച്ചു

text_fields
bookmark_border
  • നടപടി സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍
പഞ്ചനക്ഷത്ര ഹോട്ടലിന്  ബാര്‍ലൈസന്‍സ് നിഷേധിച്ചു
cancel

തിരുവനന്തപുരം: പഞ്ചനക്ഷത്രഹോട്ടലിന് എക്സൈസ് വകുപ്പ് ബാര്‍ ലൈസന്‍സ് നിഷേധിച്ചു. ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍ 500 മീറ്റര്‍ ദൂരപരിധിയില്‍ മദ്യശാലകള്‍ പാടില്ളെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരത്തെ ഹോട്ടല്‍ ഹൈസിന്ത് സമര്‍പ്പിച്ച അപേക്ഷ നിരസിച്ചത്. നിലവിലെ നയമനുസരിച്ച് പഞ്ചനക്ഷത്രഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കാം. എന്നാല്‍, ഏപ്രില്‍ ഒന്നിന് പുതിയ മദ്യനയം വരാനിരിക്കെ പുതിയ ബാര്‍ലൈസന്‍സിനുള്ള അപേക്ഷകള്‍ പരിഗണിക്കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ബിവറേജസ് കോര്‍പറേഷന്‍െറയും കണ്‍സ്യൂമര്‍ഫെഡിന്‍െറയും മദ്യവിപണനശാലകള്‍ മാറ്റിസ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. 

എന്നാല്‍, പാതയോരങ്ങളിലെ പഞ്ചനക്ഷത്ര ബാറുകള്‍ക്കും ബിയര്‍, വൈന്‍ പാര്‍ലറുകള്‍ക്കുമെതിരെ നടപടി തുടങ്ങിയിട്ടില്ല. നിശ്ചിതദൂരപരിധിയില്‍ മദ്യവിപണനശാലകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്ന കോടതിവിധി ഹോട്ടലുകള്‍ക്കും ബാധകമാകുമോയെന്നതില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. സര്‍ക്കാര്‍ അഡ്വക്കറ്റ് ജനറലിന്‍െറ നിയമോപദേശം തേടിയിരിക്കുകയാണ്. ഇതില്‍ തീരുമാനം വരാനിരിക്കെയാണ് പഞ്ചനക്ഷത്ര ഹോട്ടല്‍ നല്‍കിയ അപേക്ഷ നിരസിച്ചത്. മദ്യം വില്‍ക്കുന്ന ഏതൊരിടവും മദ്യശാലയായി കണക്കാക്കാമെന്നാണ് അബ്കാരി ചട്ടം പറയുന്നത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - bar license kerala
Next Story