Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബാർ ലൈസൻസ്​:...

ബാർ ലൈസൻസ്​: വിജിലന്‍സില്‍ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ലെന്ന്​ കെ.ബാബു

text_fields
bookmark_border
ബാർ ലൈസൻസ്​: വിജിലന്‍സില്‍ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ലെന്ന്​ കെ.ബാബു
cancel

തിരുവനന്തപുരം: ബാര്‍ ലൈസന്‍സ് അഴിമതി കേസിൽ വിജിലന്‍സില്‍ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ലെന്ന് മുന്‍ എക്‌സൈസ് മന്ത്രി കെ.ബാബു. കേസ്​  അസാധാരണമായ രീതിയിലാണ്​ മുന്നോട്ടു​പോകുന്നത്. പുതിയ സര്‍ക്കാര്‍ അധികാരത്തിൽ വന്ന് തൊട്ടടുത്ത ദിവസങ്ങളിലാണ് തനിക്കെതിരെ പരാതിയുമായി വ്യവസായി വി.എം.രാധകൃഷ്ണന്‍ വിജിലന്‍സ് ഡയറക്ടറെ സമീപിക്കുന്നത്. തുടർന്ന്​  തനിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും മൊഴിയെടുക്കുകയും ചെയ്തു. അസാധാരണമായ ഇത്തരം നടപടികളുണ്ടായതിനാലാണ്​ നീതി പ്രതീക്ഷിക്കുന്നില്ലെന്ന്​ പറയുന്നതെന്നും ബാബു ​പ്രതികരിച്ചു. ബാര്‍ ലൈസന്‍സ് കേസിൽ മാധ്യമങ്ങളോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കേസില്‍ കുറ്റപത്രം തയ്യാറാക്കുന്നതിന് മുന്നോടിയായാണ് കെ.ബാബുവിനെ ചോദ്യം ചെയ്തത്. ബാര്‍ ലൈസന്‍സ് അനുവദിച്ചതുമായി ബന്ധപ്പെട്ട് തന്റെ കാലത്ത് നടന്ന എല്ലാ വിവരങ്ങളും വിജിലൻസിന്​ നല്‍കിയിട്ടുണ്ടെന്നും ബാബു പറഞ്ഞു. നേരത്തെ സമാനമായ ആരോപണത്തില്‍ വിജിലന്‍സ് തനിക്കെതിരെ കേസെടുക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി കേസ് റഫർ ചെയ്തതാണ്. ആ കേസാണ് ഇടതു സർക്കാർ പൊടി തട്ടി കൊണ്ടുവന്നിരിക്കുന്നതെന്നും കെ.ബാബു പറഞ്ഞു.
വിജിലന്‍സ് ഡിവൈ.എസ്.പി.ഫിറോസ് എം ഷഫീഖിന്റെ നേതൃത്വത്തിലുള്ള  സംഘമാണ്​ കെ.ബാബുവിനെ ചോദ്യം ചെയ്തത്. രാവിലെ പത്തരയോടെ തുടങ്ങിയ ചോദ്യം ചെയ്യല്‍ നടപടി ഉച്ചക്ക്​ ഒന്നരയോടെയാണ് പൂര്‍ത്തിയായത്​.

ബാര്‍ പൂട്ടിയപ്പോള്‍ നഷ്ടം നേരിട്ടവരാണ് ഗൂഢാലോചനയുടെ ഭാഗമായി തനിക്കെതിരെ പരാതി നല്‍കിയതെന്നും നിയമത്തി​െൻറ വഴിയെ നിരപരാധിത്വം തെളിയിക്കുമെന്നും  ബാബു ചാനലിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFbar casek babu
News Summary - Bar license Case: Not expect justice from Vigilence- K Babu
Next Story