Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബാറുകളിൽ മദ്യം...

ബാറുകളിൽ മദ്യം പാർസലായി നൽകാൻ നീക്കം 

text_fields
bookmark_border
ബാറുകളിൽ മദ്യം പാർസലായി നൽകാൻ നീക്കം 
cancel

തി​രു​വ​ന​ന്ത​പു​രം: ലോ​ക്​​ഡൗ​ണി​ന്​ ശേ​ഷം സ​ർ​ക്കാ​ർ മ​ദ്യ​ശാ​ല​ക​ൾ തു​റ​ക്കു​ന്ന​തി​നൊ​പ്പം ബാ​റു​ക​ളി​ലും ബി​യ​ർ, വൈ​ൻ ഷാ​പ്പു​ക​ളി​ലും പാ​ർ​സ​ലാ​യി മ​ദ്യം വി​ൽ​ക്കാ​ൻ ന​ട​പ​ടി തു​ട​ങ്ങി. ബാ​റു​ക​ളി​ൽ പാ​ർ​​സ​ൽ ന​ൽ​കാ​ൻ അ​ബ്​​കാ​രി ന​യ​ത്തി​ൽ വ്യ​വ​സ്ഥ​യി​ല്ല. അ​തി​നാ​യി ആ​ക്​​ടി​ൽ ഭേ​ദ​ഗ​തി വ​രു​ത്താ​ൻ എ​ക്​​സൈ​സ്​ വ​കു​പ്പ്​ ന​ട​പ​ടി ആ​രം​ഭി​ച്ചു. ബെ​വ്​​കോ ഒൗ​ട്ട്​​ലെ​റ്റു​ക​ളി​ൽ ടോ​ക്ക​ൺ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ൽ ബാ​റു​ക​ളി​ലും ന​ട​പ്പാ​ക്കാ​നാ​ണ്​ ഉ​ദ്ദേ​ശ്യം. സ​ർ​ക്കാ​ർ ഒൗ​ട്ട്​​ലെ​റ്റു​ക​ളു​ടെ നി​ര​ക്കാ​കും ബാ​റു​ക​ളി​ലും. ഇ​തി​ന്​ ബാ​റു​ട​മ​ക​ൾ സ​മ്മ​തം അ​റി​യി​ച്ചി​രു​ന്നു. 

ലോ​ക്​​ഡൗ​ൺ അ​വ​സാ​നി​ക്കു​ന്ന ​േമ​യ്​ 17ന്​ ​ശേ​ഷം സം​സ്ഥാ​ന​ത്ത്​ മ​ദ്യ​ശാ​ല​ക​ൾ തു​റ​ക്കു​മെ​ന്നാ​ണ്​ വി​വ​രം. ബാ​ർ കൗ​ണ്ട​റു​ക​ളി​ലും ഓ​ൺ​ലൈ​ൻ ടോ​ക്ക​ൺ സം​വി​ധാ​നം ന​ട​പ്പാ​ക്കും. ബെ​വ്​​കോ ഒൗ​ട്ട്​​ലെ​റ്റു​ക​ൾ വ​ഴി ഒാ​ൺ​ലൈ​ൻ ടോ​ക്ക​ൺ ന​ൽ​കു​ന്ന​തി​നു​ള്ള സ്​​റ്റാ​ർ​ട്ട​പ്​ ക​മ്പ​നി​യു​ടെ കാ​ര്യ​ത്തി​ൽ ഉ​ട​ൻ തീ​രു​മാ​ന​മു​ണ്ടാ​കും. 
സം​സ്ഥാ​ന​ത്തെ ക​ള്ളു​ഷാ​പ്പു​ക​ൾ ഇ​ന്ന്​ മു​ത​ൽ പ്ര​വ‍ർ​ത്ത​നം ആ​രം​ഭി​ക്കും. പാ​ർ​​സ​ൽ വി​ൽ​പ​ന​ക്കാ​യി ഒ​രു കൗ​ണ്ട​ർ മാ​ത്ര​മാ​യി​രി​ക്കും പ്ര​വ​ർ​ത്തി​ക്കു​ക. ഭ​ക്ഷ​ണം അ​നു​വ​ദി​ക്കി​ല്ല. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsBAR Hotel
News Summary - Bar hotel to start Parcel-Kerala News
Next Story