Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവ അഭിഭാഷകയെ മർദിച്ച കേസിലെ പ്രതി അഡ്വ. ബെയ്​ ലിൻ ദാസിന്‍റെ വിലക്ക് നീക്കി ബാർ കൗൺസിൽ

text_fields
bookmark_border
Adv Bailin Das, Adv Shamili Justine
cancel

കൊച്ചി: യുവ അഭിഭാഷകയെ മർദിച്ച കേസിലെ പ്രതിയായ അഭിഭാഷകൻ ബെയ്​ ലിൻ ദാസിന്​ ഏർപ്പെടുത്തിയ പ്രാക്ടിസ്​ വിലക്ക്​ ഉപാധികളോടെ പിൻവലിച്ചതായി ബാർ കൗൺസിൽ ഹൈകോടതിയിൽ. അഭിഭാഷക നൽകിയ പരാതിയെത്തുടർന്ന്​ അച്ചടക്ക നടപടിയുടെ ഭാഗമായി പ്രാക്ടീസ് വിലക്കിയ നടപടി ചോദ്യംചെയ്ത് ബെയ്​ ലിൻ ദാസ്​ നൽകിയ ഹരജിയിലാണ്​ ബാർ കൗൺസിൽ വിശദീകരണം നൽകിയത്​.

മേയ്​ 15നാണ്​ പ്രാക്ടീസ്​ വിലക്കി ബാർ കൗൺസിൽ ഉത്തരവിട്ടത്​. നടപടി പിൻവലിക്കാൻ ഹരജിക്കാരൻ ബാർ കൗൺസിലിന്​ നിവേദനം നൽകിയിരുന്നു. ജൂലൈ 11ന്​ ചേർന്ന യോഗം നിവേദനം പരിഗണിച്ചശേഷം​ അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ സഹകരിക്കണമെന്നതടക്കം ഉപാധികളോടെ ​പ്രാക്ടീസ്​ അനുവദിക്കാൻ തീരുമാനിക്കുകയായിരുന്നെന്ന്​ ബാർ കൗൺസിൽ അറിയിച്ചു.

എന്നാൽ, കേസിൽ വിചാരണ നടക്കാനിരിക്കെ തനിക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുന്നത്​ വിചാരണയെ ബാധിക്കുമെന്ന്​ ഹരജിക്കാരൻ വാദിച്ചു. അച്ചടക്കനടപടിയും ക്രിമിനൽ കേസും തമ്മിൽ ബന്ധമില്ലാത്തതിനാൽ​ കേസിന്‍റെ പേരിൽ അച്ചടക്കനടപടി പാടില്ലെന്ന വാദവും ഹരജിക്കാരൻ ഉന്നയിച്ചു.

ഇതുസംബന്ധിച്ച്​ ബാർ കൗൺസിലിന്​ വീണ്ടും നിവേദനം നൽകാൻ ഹരജിക്കാരനോടും അപേക്ഷയിൽ ഉചിത തീരുമാനമെടുക്കാൻ ബാർ കൗൺസിലിനോടും നിർദേശിച്ച കോടതി, ഹരജി തീർപ്പാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bar Council lifts ban on Advocate Bailin Das, accused of assaulting Woman lawyer
Next Story