Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബാർ കോഴക്കേസ്; സിബിഐ...

ബാർ കോഴക്കേസ്; സിബിഐ അന്വേഷിക്കുന്നതിലൂടെ യാഥാർത്ഥ്യം എല്ലാവരും അറിയട്ടെ - ബിജു രമേശ്

text_fields
bookmark_border
ബാർ കോഴക്കേസ്; സിബിഐ അന്വേഷിക്കുന്നതിലൂടെ യാഥാർത്ഥ്യം എല്ലാവരും അറിയട്ടെ - ബിജു രമേശ്
cancel

തിരുവനന്തപുരം: ബാർ കോഴക്കേസ് അന്വേഷിക്കാൻ സി.ബി.ഐ തയ്യറായെന്നതിനെ സ്വാഗതം ചെയ്യുന്നു​വെന്നും, എന്താണ് യാഥാർഥ്യമെന്നത് ജനം അറിയട്ടെയെന്നും ബാറുടമ ബിജു രമേശ്. വിജിലൻസ് അന്വേഷണം പ്രഹസനമായിരുന്നു. ശക്തരായ ഉദ്യോഗസ്ഥരിൽ പലരെയും മാറ്റി. കൂട്ടിലടച്ച തത്തയാണെങ്കിലും സത്യം പുറത്തുവരികയാണെങ്കിൽ ഒന്നും ഭയക്കേണ്ടതില്ല. ആ കേസിന് ശേഷം ബജറ്റ് കച്ചവടം നടന്നിട്ടില്ലെന്നും ബിജു രമേശ് പറഞ്ഞു.

സിബിഐ അന്വേഷിക്കട്ടെ. യാഥാർത്ഥ്യം എല്ലാവരും അറിയണം.ആരെയും ബലിയാടാക്കാനൊന്നും താൽപര്യം ഇല്ല. മരണം വരെ പറഞ്ഞതിൽ തന്നെ ഉറച്ചു നിൽക്കും. കൂടെ നിന്ന പല ബാർ ഉടമകളും പിന്നീട് പിന്മാറി. വിജിലൻസാണിപ്പോൾ കൂട്ടിലടച്ച തത്ത. ബാർകോഴ കേസ് സെറ്റിലായത് കേരള കോൺഗ്രസിന്റെ രാഷ്ട്രീയ മാറ്റത്തിന്റെ ഭാഗമായി. കേസ് നടക്കുമ്പോൾ മാണി ഇടത് മുന്നണിയിൽ പോകും എന്നത് ഞങ്ങൾക്ക് അറിയില്ലായിരുന്നു.

അതേസമയം, ബാര്‍ കോഴക്കേസ് അന്വേഷിക്കാന്‍ തയ്യാറാണെന്ന് സി.ബി.ഐ സുപ്രിം കോടതിയെ അറിയിച്ചിരിക്കുകയാണ്. പി.എൽ ജേക്കബ് എന്നയാൾ നൽകിയ ഹരജിയിൽ സി.ബി.ഐ കൊച്ചി യൂനിറ്റിലെ എസ്.പിയായ എ.ഷിയാസാണ് നിലപാടറിയിച്ചത്. രമേശ് ചെന്നിത്തല, വി.എസ്. ശിവകുമാര്‍, കെ. ബാബു തുടങ്ങിയവര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് സി.ബി.ഐയുടെ സത്യവാങ്മൂലം. കെ.എം. മാണിക്കെതിരായ അന്വേഷണം നിലവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ട് തടഞ്ഞെന്ന ആരോപണം ഉണ്ടെന്നും സി.ബി.ഐ സത്യവാങ്മൂലത്തില്‍ പറയുന്നു. 2014ൽ ബിജു രമേശ് നടത്തിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഹരജി നൽകിയിരുന്നത്.

Show Full Article
TAGS:bar bribery casebiju rameshCBI
News Summary - Bar bribery case; Let everyone know the truth by investigating the CBI
Next Story