'ഉപതെരഞ്ഞെടുപ്പ് അടിച്ചേൽപ്പിക്കാനുള്ള ശ്രമം ഉപേക്ഷിക്കുക'; കെ.സി വേണുഗോപാലിനെതിരെ ആലപ്പുഴയിൽ ബാനർ
text_fieldsആലപ്പുഴ: കെ.സി വേണുഗോപാലിനെതിരെ ആലപ്പുഴയിൽ ബാനർ. കോൺഗ്രസ് സഹയാത്രികർ എന്ന പേരിൽ പ്രത്യക്ഷ ബാനറിൽ ഉപതെരഞ്ഞെടുപ്പ് അടിച്ചേൽപ്പിക്കാന്‍ അനുവദിക്കില്ലെന്നാണ് കുറിച്ചിട്ടുള്ളത്. കെ.സി. വേണുഗോപാൽ മുഖ്യമന്ത്രി ആയാൽ ആലപ്പുഴയിൽ വീണ്ടും ഒരു തെരഞ്ഞെടുപ്പ് വേണ്ടി വരും. ഇതിനെതിരെയാണ് ബാനർ. എന്നാൽ കോൺഗ്രസ് പ്രവർത്തകർ ഈ ബാനർ കീറിക്കളഞ്ഞു.
ഡി.സി.സി ഓഫിസിനു മുന്നിലാണ് ബാനർ സ്ഥാപിച്ചത്. കെ.സി. വേണുഗോപാൽ ആണോ രമേശ് ചെന്നിത്തലയാണോ മുഖ്യമന്ത്രി ആകുന്നതെന്ന തരത്തിൽ ചർച്ചകൾ നടക്കുന്നതിനിടെയാണ് പ്രതിഷേധം ഉയരുന്നത്. അതേസമയം, മുഖ്യമന്ത്രി പദവിക്കുവേണ്ടിയുള്ള മത്സരത്തിൽ നിന്ന് പിൻമാറില്ലെന്ന് കെ.സി വേണുഗോപാൽ, തന്നെ അനുകൂലിക്കുന്ന എം.എൽ.എമാരെ അറിയിച്ചിട്ടുണ്ട്.
നിയമസഭാ കക്ഷിയിൽ ഭൂരിപക്ഷം ലഭിച്ചാൽ രാഹുലിന്‍റെ അനുമതി കിട്ടുമെന്നാണ് കെ.സി ക്യാമ്പിന്‍റെ പ്രതീക്ഷ. വേണു ഗോപാലിനെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് കെ.സുധാകരൻ നിരീക്ഷകർക്ക് കത്ത് നൽകിയിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

