Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബാങ്കുകള്‍ റിക്കവറി നടപടികള്‍ നിര്‍ത്തിവയ്ക്കണം; കെ.എസ്.ഇ.ബി ഉള്‍പ്പടെ കുടിശിക പിരിവ് നീട്ടിവയ്ക്കണമെന്നും മുഖ്യമന്ത്രി
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാനത്ത് അതീവ ഗുരുതരമായ കൊവിഡ് സാഹചര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്ത് ഇപ്പോള്‍ ഓക്സിജന്‍ ക്ഷാമം വലുതായില്ല, സംഭരിക്കുന്ന ഓക്സിജെൻറ അളവ് ജില്ലാതല സമിതി സൂക്ഷിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ആവശ്യമായത്ര ഓക്സിജന്‍ ലഭ്യത ഉറപ്പാക്കണം എന്നാല്‍ ആവശ്യത്തിലധികം ഓക്സിജന്‍ സംഭരിച്ച് വയ്ക്കരുത്. മതിയായ ഓക്സിജന്‍ സംഭരിക്കുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ മെഡിക്കല്‍ റാപ്പിഡ് റെസ്പോൺസ് ടീമില്‍ ഉള്‍പ്പെടുത്തും. കെ.എസ്.ഇ.ബിയും കുടിവെളള പിരിവും രണ്ട് മാസത്തേക്ക് നീട്ടി വയ്ക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ബാങ്കുകള്‍ റിക്കവറിക്ക് വേണ്ടിയുളള നടപടി നിര്‍ത്തിവയ്ക്കാനും സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു.
Next Story

