You are here

പെൻഷൻ വൈകിയാൽ ബാങ്കുകൾ നഷ്​ടപരിഹാരം നൽകണമെന്ന്​ ആർ.ബി.ഐ 

22:05 PM
19/09/2019
മും​ബൈ: പെ​ൻ​ഷ​ൻ​കാ​ർ​ക്ക്​ തു​ക കൈ​മാ​റു​ന്ന​ത്​ വൈ​കി​യാ​ൽ പെ​ൻ​ഷ​ൻ വി​ത​ര​ണം ചെ​യ്യു​ന്ന ബാ​ങ്കു​ക​ൾ എ​ട്ടു​ ശ​ത​മാ​നം ക​ണ​ക്കി​ൽ പ​ലി​ശ ന​ഷ്​​ട​പ​രി​ഹാ​ര​മാ​യി ന​ൽ​ക​ണ​മെ​ന്ന്​ ഭാ​ര​തീ​യ റി​സ​ർ​വ്​ ബാ​ങ്ക്​ നി​ർ​ദേ​ശി​ച്ചു. പെ​ൻ​ഷ​ൻ കു​ടി​ശ്ശി​ക അ​കാ​ര​ണ​മാ​യി വൈ​കു​ന്ന​താ​യു​ള്ള പെ​ൻ​ഷ​ൻ​കാ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ്​ ആ​ർ.​ബി.​ഐ ന​ട​പ​ടി.

പെ​ൻ​ഷ​ൻ​കാ​ർ അ​പേ​ക്ഷി​ക്കാ​തെ​ത​ന്നെ ന​ഷ്​​ട​പ​രി​ഹാ​രം അ​വ​രു​ടെ അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പി​ക്ക​ണം. 2008 ഒ​ക്​​ടോ​ബ​ർ ​ഒ​ന്ന്​ മു​ത​ൽ പെ​ൻ​ഷ​ൻ വൈ​കി​യ​വ​ർ ന​ഷ്​​ട​പ​രി​ഹാ​ര​ത്തി​ന്​ അ​ർ​ഹ​രാ​ണ്.

പെ​ൻ​ഷ​ൻ ഉ​ത്ത​ര​വു ല​ഭി​ച്ചാ​ൽ ആ​ർ.​ബി.​ഐ​യു​ടെ നി​ർ​ദേ​ശ​ത്തി​ന്​ കാ​ത്തി​രി​ക്കാ​തെ ത​ന്നെ പെ​ൻ​ഷ​ൻ ന​ൽ​കാ​ൻ ബാ​ങ്കു​ക​ൾ ത​യാ​റാ​ക​ണം.
 
Loading...
COMMENTS