Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബാങ്ക്​ ജീവനക്കാർക്ക്​...

ബാങ്ക്​ ജീവനക്കാർക്ക്​ ലോട്ടറി

text_fields
bookmark_border
ബാങ്ക്​ ജീവനക്കാർക്ക്​ ലോട്ടറി
cancel

തൃ​ശൂ​ർ: ​പൊ​തു-​സ്വ​കാ​ര്യ ബാ​ങ്കു​ക​ളി​ലെ​യും വി​ദേ​ശ ബാ​ങ്കു​ക​ളി​ലെ​യും ജീ​വ​ന​ക്കാ​ർ​ക്കും ഓ​ഫി​സ​ർ​മാ​ർ​ക്കും ആ​ശ്വാ​സ വാ​ർ​ത്ത. ദ​സ്സ​റ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ഘോ​ഷ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത്​ ഒ​രു മാ​സ​ത്തെ ശ​മ്പ​ള​ത്തി​ന്​ തു​ല്യ​മാ​യ തു​ക താ​ൽ​ക്കാ​ലി​ക​മാ​യി ന​ൽ​കാ​ൻ എ​ല്ലാ ബാ​ങ്കു​ക​ൾ​ക്കും ബാ​ങ്ക്​ മാ​നേ​ജ്​​മ​​െൻറു​ക​ളു​ടെ ഏ​കോ​പി​ത സം​വി​ധാ​ന​മാ​യ ഇ​ന്ത്യ​ൻ ബാ​ങ്ക്​​സ്​ അ​സോ​സി​യേ​ഷ​ൻ (െഎ.​ബി.​എ) ഉ​ത്ത​ര​വ്​ ന​ൽ​കി. ജീ​വ​ന​ക്കാ​രു​ടെ​യും ഓ​ഫി​സ​ർ​മാ​രു​ടെ​യും ശ​മ്പ​ള പ​രി​ഷ്​​ക​ര​ണം വൈ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ​െഎ.​ബി.​എ​യു​ടെ ന​ട​പ​ടി.

2017 ന​വം​ബ​ർ ഒ​ന്നി​ന്​ സ​ർ​വി​സി​ൽ ഉ​ള്ള​വ​രും തു​ട​രു​ന്ന​വ​രു​മാ​യ ജീ​വ​ന​ക്കാ​ർ​ക്കും ഓ​ഫി​സ​ർ​മാ​ർ​ക്കും അ​ടി​സ്ഥാ​ന ശ​മ്പ​ള​വും ക്ഷാ​മ​ബ​ത്ത​യും അ​ട​ങ്ങു​ന്ന ഒ​രു മാ​സ​ത്തെ ശ​മ്പ​ള തു​ക​യാ​ണ്​ ന​ൽ​കേ​ണ്ട​ത്. 2017 ന​വം​ബ​ർ ഒ​ന്നി​നോ ശേ​ഷ​മോ സ​ർ​വി​സി​ൽ പ്ര​വേ​ശി​ച്ച​വ​രും 2019 മാ​ർ​ച്ച്​ 31 വ​രെ ജോ​ലി ചെ​യ്​​ത​വ​രു​മാ​യ ജീ​വ​ന​ക്കാ​ർ​ക്കും ഓ​ഫി​സ​ർ​മാ​ർ​ക്കും 15 ദി​വ​സ​ത്തെ വേ​ത​ന​ത്തി​​നൊ​ത്ത തു​ക​യാ​ണ്​ ന​ൽ​കേ​ണ്ട​ത്. ച​ർ​ച്ച പൂ​ർ​ത്തി​യാ​യി ശ​മ്പ​ള പ​രി​ഷ്​​ക​ര​ണം പ്രാ​ബ​ല്യ​ത്തി​ൽ വ​രു​േ​മ്പാ​ൾ അ​നു​വ​ദി​ക്കു​ന്ന കു​ടി​ശ്ശി​ക​യി​ൽ​നി​ന്ന്​ ഇ​പ്പോ​ൾ ന​ൽ​കു​ന്ന തു​ക ബാ​ങ്കു​ക​ൾ​ക്ക്​ കു​റ​വ്​ വ​രു​ത്താം.

2017 ന​വം​ബ​ർ ഒ​ന്നി​ന്​ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യ ശ​മ്പ​ള പ​രി​ഷ്​​ക​ര​ണ ക​രാ​ർ പു​തു​ക്കാ​ൻ ഐ.​ബി.​എ​യും ജീ​വ​ന​ക്കാ​രു​ടെ​യും ഓ​ഫി​സ​ർ​മാ​രു​ടെ​യും സം​ഘ​ട​ന​ക​ളു​ടെ ഐ​ക്യ​വേ​ദി​യാ​യ യു​നൈ​റ്റ​ഡ്​ ഫോ​റം ഓ​ഫ്​ ബാ​ങ്ക്​ യൂ​നി​യ​ൻ​സും (യു.​എ​ഫ്.​ബി.​യു) 30 വ​ട്ടം ച​ർ​ച്ച ന​ട​ന്നു. ര​ണ്ട്​ ശ​ത​മാ​ന​ത്തി​ൽ ആ​രം​ഭി​ച്ച ശ​മ്പ​ള വ​ർ​ധ​ന വാ​ഗ്​​ദാ​നം ക​ഴി​ഞ്ഞ​മാ​സം 17ന്​ ​ന​ട​ന്ന ച​ർ​ച്ച​യി​ൽ ഐ.​ബി.​എ 12 ആ​യി ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. ഇ​തി​ന്​ പു​റ​മെ ബാ​ങ്കു​ക​ൾ​ ലാ​ഭാ​ധി​ഷ്​​ഠി​ത ഇ​ൻ​സ​​െൻറീ​വ്​ ന​ൽ​കു​ന്ന​തും അ​ഞ്ച്​ പ്ര​വൃ​ത്തി ദി​ന​വും ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റ്​ കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച​യി​ലാ​ണ്. പു​തി​യ ക​രാ​റി​ന്​ സ​മ​യ​മെ​ടു​ക്കു​മെ​ന്ന്​ ഐ.​ബി.​എ ചീ​ഫ്​ എ​ക്​​സി​ക്യു​ട്ടീ​വ്​ വി.​ജി. ക​ണ്ണ​ൻ ചൊ​വ്വാ​ഴ്​​ച ഇ​റ​ക്കി​യ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssalary hikeBanking staff
News Summary - Banking sector salary-kerala news
Next Story