കേരളത്തിലെ നാല് സ്വകാര്യ ബാങ്കുകൾ ഏറ്റെടുക്കൽ ഭീഷണിയിൽ –ബെഫി
text_fieldsതൃശൂർ: എസ്.ബി.ടി ഇല്ലാതായതിന് പിറകെ കേരളം ആസ്ഥാനമായ നാല് സ്വകാര്യ ബാങ്കുകൾകൂടി ഏറ്റെടുക്കൽ ഭീഷണിയിലെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി) ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 1920ൽ സ്ഥാപിതമായ കാത്തലിക് സിറിയൻ, 1927ൽ പിറവിയെടുത്ത ധനലക്ഷ്മി, 1929ൽ വന്ന സൗത് ഇന്ത്യൻ, 1949ൽ വന്ന ഫെഡറൽ എന്നിവയാണ് ഏറ്റെടുക്കൽ ഭീഷണി നേരിടുന്നെതന്ന് സംസ്ഥാന പ്രസിഡൻറ് ടി. നേരന്ദ്രൻ പറഞ്ഞു. ആലുവ ആസ്ഥാനമായ ഫെഡറൽ ഒഴികെ മറ്റെല്ലാ ബാങ്കുകളുടെയും ആസ്ഥാനം തൃശൂരാണ്.
നിരന്തര നഷ്ടത്തിലും പ്രവർത്തന ശോഷണത്തിലുമായ ധനലക്ഷ്മിയെ നേരേത്ത കൊട്ടക് മഹീന്ദ്ര ലക്ഷ്യമിട്ടിരുന്നെങ്കിലും ഇന്നത് ആർക്കും ഏറ്റെടുക്കാവുന്ന സ്ഥിതിയിലാണ്. 97 വർഷം പിന്നിട്ട കാത്തലിക് സിറിയൻ തുടർച്ചയായി രണ്ടാം വർഷവും നഷ്ടത്തിലാണ്. പ്രവർത്തന മികവിെൻറ പാരമ്യത്തിൽ നിൽക്കുമ്പോഴും ഫെഡറലിെൻറ കിട്ടാക്കടം വർധിക്കുകയാണ്. ഇവരുടെ 44 ശതമാനം ഓഹരി വിദേശ നിക്ഷേപമാണ്.
എച്ച്.ഡി.എഫ്.സി ബാങ്കിൽനിന്നും വിദേശ ബാങ്കുകളിൽനിന്നുമുള്ളവർ ഫെഡറലിെൻറ തലപ്പത്ത് എത്തിയതോടെ പ്രവർത്തനം നവ സ്വകാര്യ ബാങ്ക് ശൈലിയിലായി. സൗത് ഇന്ത്യൻ പുരോഗതിയിലാണെങ്കിലും 52 ശതമാനം ഓഹരി വിദേശ സാമ്പത്തിക ശക്തികളുടെ കൈയിലാണ്. ഏതുവിധ ലയനത്തിലും പിടിച്ചെടുക്കലിനും പ്രയാസമില്ല.
നിലവിലെ നിയമമനുസരിച്ച് രാജ്യത്തെ സ്വകാര്യ ബാങ്കുകളുടെ ലയനത്തിന് തടസ്സങ്ങൾ കുറവാണ്. രണ്ട് ബാങ്കുകളുടെ ഡയറക്ടർ ബോർഡും ഓഹരി ഉടമകളുടെ ജനറൽ ബോഡിയും തീരുമാനിച്ചാൽ ലയനം നടക്കും. തീരുമാനത്തിന് സാങ്കേതിക അനുമതി നൽകുക മാത്രേമ കേന്ദ്ര സർക്കാറിനും റിസർവ് ബാങ്കിനും ചെയ്യാനുള്ളൂ. കേരളത്തിലെ സ്വകാര്യ ബാങ്കുകളുടെ ലയനം ഉത്കണ്ഠ സൃഷ്ടിക്കുന്നതാണ്. കേരളത്തിെൻറ ബാങ്കിങ് സാക്ഷരതക്ക് പ്രധാന പങ്കുവഹിച്ച ബാങ്കുകൾ ഇല്ലാതാക്കുന്നതിെൻറ പ്രത്യാഘാതം നിസ്സാരമാകില്ല. ഇതിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് ബെഫി നേതൃത്വം നൽകുമെന്നും നരേന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
