കുറ്റവാളിയായതുകൊണ്ട് കാമുകി കൈവിട്ടു: മാപ്പുസാക്ഷിയാക്കണമെന്ന് കുഡ്ലു ബാങ്ക് കവർച്ചക്കേസ് പ്രതി
text_fieldsകാസർകോട്: മോഷണം നിർത്തി കല്യാണം കഴിച്ച് മാന്യമായി ജീവിക്കാൻ തന്നെ മാപ്പുസാക്ഷിയാക്കണമെന്ന് കോടതിയോട് അേപക്ഷിച്ച പ്രതിക്ക് കോടതിയുടെ ജാമ്യം. നേരത്തെ, പ്രതിയായ കാമുകനെ കല്യാണം കഴിക്കാനാവില്ലെന്ന് കാമുകി കോടതിയെ അറിയിച്ചിരുന്നു. ജീവനക്കാരെ ബന്ദിയാക്കി കാസർകോട് കുഡ്ലു ബാങ്ക് പട്ടാപ്പകൽ കവർച്ച ചെയ്ത് 21കിലോ സ്വർണം കവർന്ന കേസിലെ ആറാം പ്രതി ഫെന്നിസ് നെറ്റോക്കാണ് കാമുകി കൈവിടുമെന്നായപ്പോൾ മാനസാന്തരമുണ്ടായത്. കുഡ്ലു കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതി ഫെന്നിസ് എറണാകുളത്തെ തെൻറ കാമുകിയെ വീട്ടുകാർ തടങ്കലിൽ െവച്ചിരിക്കുകയാണെന്നറിഞ്ഞപ്പോൾ ഹൈകോടതിയിൽ ഹേബിയസ് കോർപസ് ഹരജി നൽകി. വീട്ടുകാർ ഹാജരാക്കിയപ്പോൾ മോഷണക്കേസിലെ പ്രതിയെ കല്യാണം കഴിക്കാനാവില്ലെന്ന് പെൺകുട്ടി കോടതിയെ അറിയിക്കുകയായിരുന്നു.
പ്രണയം സങ്കടക്കടലിലായതോടെ ഫെന്നിസ് സി.ആർ.പി.സി 307 പ്രകാരം കേസിൽ അന്വേഷണസംഘത്തെ സഹായിക്കുന്ന പ്രതിക്ക് നൽകുന്ന ആനുകൂല്യം ഉപയോഗിച്ച് കാസർകോട് അഡീഷനൽ സെഷൻസ് കോടതിയിൽ മാപ്പുസാക്ഷിയാകാനുള്ള അപേക്ഷ ഏപ്രിൽ 24ന് ഫയൽ ചെയ്തു. േമയ് രണ്ടിന് ഹരജി പരിഗണിച്ച കോടതി േപ്രാസിക്യൂഷനോട് അഭിപ്രായം ചോദിച്ചു. േമയ് 10ന് അറിയിക്കുമെന്ന് േപ്രാസിക്യൂട്ടർ പി. രാഘവൻ പറഞ്ഞതിെൻറ അടിസ്ഥാനത്തിൽ ഫെന്നിസിന് കോടതി ബുധനാഴ്ച ജാമ്യം നൽകി. ജാമ്യം ലഭിച്ച ഫെന്നിസ് ‘മാധ്യമ’ത്തോട് പറഞ്ഞതിങ്ങനെ: ‘മോഷണം നിർത്തി എനിക്ക് ജീവിക്കണം. എന്നെ മാപ്പുസാക്ഷിയാക്കിയാൽ കുഡ്ലു കേസ് വേഗത്തിൽ തീർപ്പാകും. പിടികിട്ടാനുള്ള ഒരു പ്രതി റെജി എവിടെയുണ്ടെന്ന് എനിക്കറിയാം. നഷ്ടപ്പെട്ട മുഴുവൻ സ്വർണവും കിട്ടും. നാലു കോടിയോളം രൂപയുടെ സ്വർണം എനിക്കാണ് കിട്ടിയത്. ഇൗ പണം ഉപയോഗിച്ച് കുടകിൽ ഒന്നര ഏക്കർ ഭൂമി വാങ്ങിയിട്ടുണ്ട്.
കോൺഗ്രസ് പ്രവർത്തകനായിരുന്നു ഞാൻ. നാലു വധശ്രമക്കേസുകളും ഒരു മയക്കുമരുന്ന് കേസും രണ്ടു പോക്സോ ആരോപണക്കേസും കുഡ്ലു കേസിനു പുറേമ എെൻറ പേരിലുണ്ട്. കേസുകൾ കൂടിയപ്പോൾ നാടുവിട്ടു. കേസിൽനിന്ന് രക്ഷനേടാൻ സാക്ഷികളെ സ്വാധീനിക്കാൻ പണം വേണം. മംഗളൂരുവിൽ എത്തി. രേഖകളില്ലാതെ കടത്തുന്ന സ്വർണം പിടികൂടലായിരുന്നു ജോലി. കുഡ്ലു കേസിലെ പ്രതികളായ കാസർകോെട്ട മസൂക്കിനെയും മുജീബിനെയും കഞ്ചാവ് ബന്ധത്തിലൂടെയാണ് പരിചയപ്പെട്ടത്. പിന്നീട് ഒരു രാഷ്ട്രീയനേതാവ് കുഡ്ലു ബാങ്ക് കൊള്ളയടിക്കാൻ ഒരു കോടി രൂപക്ക് ക്വേട്ടഷൻ തന്നു. 2015 സെപ്റ്റംബർ നാലിന് ബാങ്കിെൻറ പിറകിൽ കാട്ടിൽ ഒളിച്ചിരുന്നു. പട്ടാപ്പകൽ നടത്തിയ ഒാപേറഷനാണ് ബാങ്ക് കവർച്ച. ഇനി വയ്യ, എന്നെ മാപ്പുസാക്ഷിയാക്കിയാൽ 208 സാക്ഷികളിൽ 150 പേരെ മാത്രം വിസ്തരിച്ചാൽ മതി. കിട്ടാനുള്ള പ്രതിയെ കിട്ടും. ആറു മാസത്തിനകം കേസ് തീർപ്പാകും --ഫെന്നിസ് പറഞ്ഞു. അഞ്ചുവർഷമായി പ്രണയിക്കുന്ന പെൺകുട്ടിയെ ഒാർത്താണ് ഫെന്നിസ് മനംമാറിയത് എന്ന് പറയുന്നു.
കോടതിയിൽനിന്ന് ജാമ്യം ലഭിച്ച ഫെന്നിസ് േമയ് 10വരെ സ്വതന്ത്രനാണ്. കുറ്റകൃത്യത്തിലൂടെ നേടിയതെല്ലാം വിെട്ടാഴിഞ്ഞ് ജീവിതത്തിലേക്ക് കടക്കാനാണ് ശ്രമം. പ്രോസിക്യൂഷെൻറ അഭിപ്രായം 10ന് കോടതിയെ അറിയിക്കുമെന്ന് അഡ്വ. പി. രാഘവൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
