കാര്‍ഷിക ഗ്രാമവികസന ബാങ്ക് ജീവനക്കാരുടെ സംസ്ഥാന സമ്മേളനത്തിന് തുടക്കം
text_fieldsതിരൂര്‍: ആള്‍ കേരള പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് എംപ്ളോയീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന് തിരൂരില്‍ ഉജ്ജ്വല തുടക്കം. ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. യു.കെ. ദാമോദരന്‍ അധ്യക്ഷത വഹിച്ചു. കാര്‍ഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്‍റ് സോളമന്‍ അലക്സ് മുഖ്യപ്രഭാഷണം നടത്തി. അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ, മലപ്പുറം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അനിത കിഷോര്‍, ടി.എന്‍. ശിവശങ്കരന്‍, പി.കെ. പ്രദീപ് മേനോന്‍, സി. കൃഷ്ണന്‍, ഒ. മൊയ്തീന്‍, പി. പ്രദീപ്കുമാര്‍, ഷാജി ജോണ്‍ എന്നിവര്‍ സംസാരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി വൈ.എം.സി. ചന്ദ്രശേഖരന്‍ സ്വാഗതവും പി. രാജന്‍ നന്ദിയും പറഞ്ഞു.
സാംസ്കാരിക സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്‍റ് കെ.എ. റഷീദ് അധ്യക്ഷത വഹിച്ചു. ആലങ്കോട് ലീലാകൃഷ്ണന്‍, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, ഹക്കീം കൂട്ടായി എന്നിവര്‍ സംസാരിച്ചു. ഇ.കെ. ഗിരിധരന്‍ സ്വാഗതവും എന്‍.പി. ശ്രീധരന്‍ നന്ദിയും പറഞ്ഞു. സെമിനാര്‍ വി. അബ്ദുറഹ്മാന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ. നീലകണ്ഠന്‍ അധ്യക്ഷത വഹിച്ചു. കൂടാളി ശ്രീധരന്‍, പി. കൃഷ്ണന്‍ നായര്‍, വേണുഗോപാലന്‍ നായര്‍, പി.എം. വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. കെ. കണ്ണദാസ് സ്വാഗതവും ജലാലുദ്ദീന്‍ നന്ദിയും പറഞ്ഞു. പ്രകടനം ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു.
പൊതുസമ്മേളനം മന്ത്രി ഡോ. കെ.ടി. ജലീല്‍ ഉദ്ഘാടനം ചെയ്തു. പി. രാമന്‍കുട്ടി, കുറുക്കോളി മൊയ്തീന്‍, ഹംസക്കുട്ടി, കെ.പി. പ്രദീപ് എന്നിവര്‍ സംസാരിച്ചു. പി.പി. ഖാലിദ് സ്വാഗതവും കെ. നളിനാക്ഷന്‍ നന്ദിയും പറഞ്ഞു. ഞായറാഴ്ച പ്രതിനിധി സമ്മേളനം, ട്രേഡ് യൂനിയന്‍ സമ്മേളനം, സംഘടനാ സമ്മേളനം എന്നിവ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
