Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശ​ബ​രി​മ​ല മണ്ഡല...

ശ​ബ​രി​മ​ല മണ്ഡല കാലത്ത്​ ജീവനക്കാരും ശാന്തിമാരും നടത്തിയത്​ 34 കോടിയുടെ ബാങ്ക്​ ഇടപാട്

text_fields
bookmark_border
ശ​ബ​രി​മ​ല മണ്ഡല കാലത്ത്​ ജീവനക്കാരും ശാന്തിമാരും നടത്തിയത്​ 34 കോടിയുടെ ബാങ്ക്​ ഇടപാട്
cancel

കൊ​ച്ചി: ശ​ബ​രി​മ​ല മ​ണ്ഡ​ല​കാ​ല​ത്ത് ശാ​ന്തി​മാ​രും ജീ​വ​ന​ക്കാ​രും ദി​വ​സ​ക്കൂ​ലി​ക്കാ​രും ക​ച്ച​വ​ട​ക്കാ​രു​മ​ട​ക്കം ബാ​ങ്കു​ക​ൾ മു​ഖേ​ന ന​ട​ത്തി​യ​ത്​ 20 കോ​ടി​യോ​ളം രൂ​പ​യു​ടെ ഇ​ട​പാ​ടു​ക​ളെ​ന്ന്​ ദേ​വ​സ്വം വി​ജി​ല​ൻ​സ്​ ​ഹൈ​കോ​ട​തി​യി​ൽ. എ​സ്.​ബി.​ഐ സ​ന്നി​ധാ​നം ബ്രാ​ഞ്ചി​ൽ ഇ​ക്കാ​ല​യ​ള​വി​ൽ ആ​കെ 8.08 കോ​ടി​യു​ടെ 1667 ഇ​ട​പാ​ടു​ക​ളാ​ണ് ഹോ​ട്ട​ലു​കാ​രും ശാ​ന്തി​ക്കാ​രും കീ​ഴ്ശാ​ന്തി​മാ​രും ന​ട​ത്തി​യ​ത്. ധ​ന​ല​ക്ഷ്മി ബാ​ങ്കി​ൽ 941 ഇ​ട​പാ​ടു​ക​ളി​ലാ​യി 11.45 കോ​ടി​യും. മേ​ൽ​ശാ​ന്തി, ശാ​ന്തി​ക​ൾ, ദി​വ​സ​ക്കൂ​ലി​ക്കാ​ർ, കു​ത്ത​ക​പ്പാ​ട്ട​ക്കാ​ർ തു​ട​ങ്ങി​യ​വ​രു​ടെ 18 അ​ക്കൗ​ണ്ടു​ക​ളി​ലാ​ണ്​ ഇ​ട​പാ​ടു​ക​ൾ ന​ട​ന്ന​ത്. ഇ​തി​നു​പു​റ​മെ പോ​സ്റ്റ് ഓ​ഫി​സ് ശാ​ഖ​യി​ലൂ​ടെ 14.08 ല​ക്ഷം രൂ​പ​യു​ടെ മ​ണി ഓ​ർ​ഡ​റു​ക​ൾ അ​യ​ച്ച​തും ക​ണ്ടെ​ത്തി. ദി​വ​സ​ക്കൂ​ലി​ക്കാ​ർ, ശു​ചീ​ക​ര​ണ​ക്കാ​ർ, ക​ട​യു​ട​മ​ക​ൾ തു​ട​ങ്ങി 16 പേ​രാ​ണ് ഇ​ത്ര​യും തു​ക അ​യ​ച്ച​തെ​ന്ന് വി​ജി​ല​ൻ​സ് സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

മാ​ളി​ക​പ്പു​റം മേ​ൽ​ശാ​ന്തി 2025 ന​വം​ബ​ർ 17 മു​ത​ൽ ഡി​സം​ബ​ർ 31 വ​രെ സ​ന്നി​ധാ​ന​ത്തെ എ​സ്.​ബി.​ഐ ബ്രാ​ഞ്ചി​ൽ നി​ക്ഷേ​പി​ച്ച​ത് 46.51 ല​ക്ഷം രൂ​പ​യാ​ണ്. സ​ഹാ​യി 1.17 ല​ക്ഷ​ത്തി​ന്‍റെ ഇ​ട​പാ​ടു​ക​ളും ന​ട​ത്തി.

ദ​ക്ഷി​ണ കി​ട്ടി​യ പ​ണ​മാ​ണെ​ന്നാ​ണ് ഇ​വ​ർ മൊ​ഴി​ന​ൽ​കി​യ​തെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. പ​ണം ദു​രു​പ​യോ​ഗം ത​ട​യാ​നു​ള്ള ന​ട​പ​ടി​ക​ൾ വ്യ​ക്ത​മാ​ക്കി വ്യാ​ഴാ​ഴ്ച സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ക്കാ​ൻ ജ​സ്റ്റി​സ് വി. ​രാ​ജ വി​ജ​യ​രാ​ഘ​വ​ൻ, ജ​സ്​​റ്റി​സ് കെ.​വി. ജ​യ​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന ദേ​വ​സ്വം​ബെ​ഞ്ച് സ​ർ​ക്കാ​രി​നോ​ടും തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​നോ​ടും നി​ർ​ദേ​ശി​ച്ചു. ഇ​ട​പാ​ടു​ക​ൾ ന​ട​ത്തി​യ​വ​രി​ൽ ചി​ല​ർ ആ​ടി​യ​ശി​ഷ്ടം നെ​യ്യ് വി​ൽ​പ​ന ക്ര​മ​ക്കേ​ടി​ൽ പ്ര​തി​ക​ളാ​ണെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

തീ​ർ​ഥാ​ട​ക​ർ കൊ​ണ്ടു​വ​രു​ന്ന പൂ​ജാ സാ​മ​ഗ്രി​ക​ൾ​ക്കൊ​പ്പ​മു​ള്ള നോ​ട്ടു​ക​ളും നാ​ണ​യ​ങ്ങ​ളും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യാ​തെ കൈ​ക്ക​ലാ​ക്കി​യ​താ​യി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. നെ​യ്യ​ഭി​ഷേ​ക​ത്തി​നും മ​റ്റും ഭ​ക്ത​രെ സ​ഹാ​യി​ച്ച് ആ​നൂ​കൂ​ല്യം പ​റ്റി​യി​ട്ടു​ണ്ട്. ഭ​ണ്ഡാ​ര​ങ്ങ​ൾ തു​റ​ക്കു​മ്പോ​ൾ താ​ഴെ വീ​ഴു​ന്ന പ​ണ​വും കൈ​ക്ക​ലാ​ക്കി. ദി​വ​സ​ക്കൂ​ലി​ക്ക് (ദി​വ​സം 650 രൂ​പ നി​ര​ക്കി​ൽ) ആ​വ​ശ്യ​ത്തി​ല​ധി​കം ആ​ളു​ക​ളെ വെ​ക്കു​ന്ന​ത് മു​ത​ലെ​ടു​പ്പി​ന് അ​വ​സ​ര​മൊ​രു​ക്കു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:devaswam boardsabarimala caseVigilance reportsmoney transactions
News Summary - Bank transactions worth Rs 34 crore were made by employees and supporters during the Sabarimala Mandal period
Next Story