Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉടമ അറിയാതെ എ.ടി.എം...

ഉടമ അറിയാതെ എ.ടി.എം വഴി  ഒമ്പത​ുലക്ഷം നഷ്​ടമായതായി പരാതി

text_fields
bookmark_border
ഉടമ അറിയാതെ എ.ടി.എം വഴി  ഒമ്പത​ുലക്ഷം നഷ്​ടമായതായി പരാതി
cancel

ച​വ​റ: വി​ദേ​ശ​ത്തു​നി​ന്ന്​ അ​യ​ച്ച പ​ണം സ്വ​ന്തം അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​റ്റു​മ്പോ​ൾ ഉ​ട​മ അ​റി​യാ​തെ എ.​ടി.​എം വ​ഴി ഒ​മ്പ​തു​ല​ക്ഷം രൂ​പ ന​ഷ്​​ട​മാ​യ​താ​യി പ​രാ​തി. ച​വ​റ എ​സ്.​ബി.​ഐ ശാ​ഖ​യി​​ൽ അ​ക്കൗ​ണ്ടു​ള്ള കു​ന്ന​ത്തൂ​ർ തെ​ക്ക​തി​ൽ ദി​നീ​ഷ് ബാ​ബു​വി​നാ​ണ് പ​ണം ന​ഷ്​​ട​മാ​യ​ത്.  പ്ര​വാ​സി​യാ​യ ദി​നീ​ഷ് എ​ൻ.​ആ​ർ.​ഐ അ​ക്കൗ​ണ്ടി​ല​യ​ക്കു​ന്ന പ​ണം ഭാ​ര്യ  ചെ​ക്കു​പ​യോ​ഗി​ച്ച് എ​ഴു​തി​യെ​ടു​ക്കു​ക​യും വീ​ട്ടാ​വ​ശ്യം ക​ഴി​ഞ്ഞു​ള്ള തു​ക ദി​നീ​ഷി​​​െൻറ​ത​ന്നെ പേ​രി​ലു​ള്ള എ​സ്.​ബി അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​റ്റു​ക​യു​മാ​യി​രു​ന്നു പ​തി​വ്.

ദി​നീ​ഷ് നാ​ട്ടി​ൽ വ​ന്ന ശേ​ഷം ക​ഴി​ഞ്ഞ ഏ​പ്രി​ൽ 18ന് ​എ​സ്.​ബി അ​ക്കൗ​ണ്ടി​ൽ​നി​ന്ന്​ പ​ണ​മെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ഴാ​ണ് ഒ​മ്പ​തു​ല​ക്ഷ​ത്തോ​ളം രൂ​പ ന​ഷ്​​ട​മാ​യ​ത് അ​റി​യു​ന്ന​ത്. തു​ട​ർ​ന്ന് ബാ​ങ്കി​ൽ ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും തൃ​പ്തി​ക​ര​മാ​യ മ​റു​പ​ടി ല​ഭി​ച്ചി​െ​ല്ല​ന്ന് അ​ക്കൗ​ണ്ട് കൈ​കാ​ര്യം ചെ​യ്തി​രു​ന്ന ഭാ​ര്യ ശ്രു​തി കൃ​ഷ്ണ പ​റ​യു​ന്നു. തു​ട​ർ​ന്ന്​ ഇ​വ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ബാ​ങ്ക് അ​ധി​കൃ​ത​ർ പൊ​ലീ​സി​ന് ന​ൽ​കി​യ വി​ശ​ദീ​ക​ര​ണ​ത്തി​ൽ ത​ട്ടാ​ശ്ശേ​രി, കാ​യം​കു​ളം, കൊ​ല്ലം കോ​ള​ജ് ജ​ങ്​​ഷ​ൻ, ക​രു​നാ​ഗ​പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ലെ എ.​ടി.​എ​മ്മു​ക​ൾ​വ​ഴി​യാ​ണ് പ​ണം പി​ൻ​വ​ലി​ച്ച​തെ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. എ​ൻ.​ആ​ർ.​ഐ അ​ക്കൗ​ണ്ടി​ലെ​ത്തു​ന്ന പ​ണം എ​സ്.​ബി അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​റ്റ​പ്പെ​ടു​ന്ന സ​മ​യ​ത്താ​ണ് വി​വി​ധ എ.​ടി.​എ​മ്മു​ക​ൾ വ​ഴി പ​ണം ന​ഷ്​​ട​മാ​യ​തെ​ന്നാ​ണ് ബാ​ങ്ക് അ​ധി​കൃ​ത​രു​ടെ  വി​ശ​ദീ​ക​ര​ണ​ത്തി​ലു​ള്ള​ത്. 

അ​ക്കൗ​ണ്ട് കൈ​കാ​ര്യം ചെ​യ്യു​ന്ന ആ​ൾ അ​റി​യാ​തെ പ​ണം ന​ഷ്​​ട​മാ​കി​െ​ല്ല​ന്നും ബാ​ങ്കി​ന് ഇ​തി​ൽ പ​ങ്കി​െ​ല്ല​ന്നാ​ണ് ബാ​ങ്ക് മാ​നേ​ജ​ർ പൊ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി. പ​ണം ന​ഷ്​​ട​മാ​യ​ത് താ​ന​റി​യാ​തെ​യാ​ണ​ന്ന പ​രാ​തി​യി​ൽ യു​വ​തി  ഉ​റ​ച്ചു നി​ൽ​ക്കു​ന്ന​തി​നാ​ൽ പ​ണം ന​ഷ്​​ട​മാ​യ ദി​വ​സ​ങ്ങ​ളി​ൽ എ.​ടി.​എ​മ്മു​ക​ളി​ലെ സു​ര​ക്ഷാ കാ​മ​റ​യു​ടെ ദൃ​ശ്യ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ് പൊ​ലീ​സ്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് ച​വ​റ സി.​ഐ ഗോ​പ​കു​മാ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sbibank theft. ATM
News Summary - bank theft-kerala news
Next Story