Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡിസംബർ 16, 17 തിയതികളിൽ ബാങ്ക് പണിമുടക്ക്

text_fields
bookmark_border
രണ്ട് പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള ശിപാര്‍ശയില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.
ഡിസംബർ 16, 17 തിയതികളിൽ ബാങ്ക് പണിമുടക്ക്
cancel

ന്യൂഡല്‍ഹി: ഡിസംബര്‍ 16,17 തിയതികളില്‍ അഖിലേന്ത്യ ബാങ്ക് പണിമുടക്ക്. ഒൻപത് ബാങ്ക് യൂണിയനുകളുടെ കൂട്ടായ്മയായ യു.എഫ്.ബി.യു ആണ് പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്.

രണ്ട് പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള ശിപാര്‍ശയില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. പണിമുടക്കിന് മുന്നോടിയായി എം.പിമാർക്ക് നിവേദനം നൽകാനും സംസ്ഥാന ഭരണസിരാകേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കാനും യു.എഫ്.ബി.യു തീരുമാനിച്ചിട്ടുണ്ട്.

ഐ.ഡി.ബി.ഐ ബാങ്കിനെ സര്‍ക്കാര്‍ സ്വകാര്യവത്കരിച്ചു. ബാങ്കിങ് നിയമ ഭേദഗതികള്‍ പാര്‍ലമെന്റിന്റെ നടപ്പ് സമ്മേളനത്തില്‍ കൊണ്ടുവരാന്‍ പോകുന്നു എന്നതും ബാങ്ക് യൂണിയനുകള്‍ ചൂണ്ടിക്കാണിക്കുന്നു. ബില്ലുകൾ പാർലമെന്‍റിൽ അവതരിപ്പിക്കുന്ന ദിവസം പാർലമെന്‍റിന് മുന്നിൽ പ്രതിഷേധ പരിപാടികൾ നടത്താനും യു.എഫ്.ബി.യു തീരുമാനമെടുത്തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bank strike on December 16th and 17th
Next Story