ബാങ്ക് മാനേജരുടെ കണ്ണിൽ മുളകുപൊടി വിതറി സ്വർണം കവർന്നു
text_fieldsമൂവാറ്റുപുഴ: സ്കൂട്ടറിൽ എത്തിയ രണ്ടുപേർ നഗരമധ്യത്തിൽ സ്വകാര്യ ബാങ്ക് മാനേജരുടെ കണ്ണിൽ മുളകുപൊടി വിതറി 26 ലക്ഷം രൂപയുടെ സ്വർണം കവർന്നു. മൂവാറ്റുപുഴ തൃക്ക ക്ഷേത്രത്തിനുസമീപം വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സംഭവം.
വാഴപ്പിള്ളിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ബാങ്കിലെ മാനേജരായ രാഹുലിനെയാണ് സ്കൂട്ടറിൽ എത്തിയ സംഘം ആക്രമിച്ചത്. മറ്റൊരു ബാങ്കിൽനിന്ന് ടേക് ഓവർ ചെയ്ത സ്വർണവുമായി ബാങ്കിലേക്ക് മടങ്ങും വഴി തൃക്ക ക്ഷേത്രത്തിൽനിന്ന് ചില്ലറ വാങ്ങാനായി പോകുന്നതിനിടെയായിരുന്നു ആക്രമണം.
പിന്നാലെ സ്കൂട്ടറിൽ എത്തിയ സംഘം രാഹുലിനെ മറികടന്ന് പോയശേഷം തിരികെയെത്തി കണ്ണിൽ മുളകുപൊടി എറിഞ്ഞ് സ്വർണം അടങ്ങിയ ബാഗ് തട്ടിയെടുക്കുകയായിരുന്നു.
സ്കൂട്ടറിൽ എത്തിയവർ ഹെൽമറ്റ് ധരിച്ചിരുന്നുവെന്നും രാഹുൽ പറഞ്ഞു. സംഭവത്തിൽ മൂവാറ്റുപുഴ പൊലീസ് അന്വേഷണം ആരംഭിച്ചു. പരിസരത്തെ സി.സി.ടി.വി അടക്കം പൊലീസ് പരിശോധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

