Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജപ്തി ഭയന്ന്...

ജപ്തി ഭയന്ന് ആത്മഹത്യ;​ മകൾക്ക് പിന്നാലെ അമ്മയും മരിച്ചു

text_fields
bookmark_border
ജപ്തി ഭയന്ന് ആത്മഹത്യ;​ മകൾക്ക് പിന്നാലെ അമ്മയും മരിച്ചു
cancel
camera_alt????????, ???

നെയ്യാറ്റിൻകര: വീട്​ ജപ്​തി ചെയ്യാനുള്ള ബാങ്കി​​​െൻറ നീക്കത്തിൽ മനംനൊന്ത്​ അമ്മയും മകളും തീകൊളുത്തി മരി ച്ചു. മാരായമുട്ടം മഞ്ചവിളാകം മലയിക്കട വൈഷ്ണവി നിവാസിൽ ചന്ദ്ര​​​െൻറ ഭാര്യ ലേഖ (45), മകൾ ബിരുദവിദ്യാർഥി വൈഷ്​ണവി (19) എന്നിവർക്കാണ്​ ദാരുണാന്ത്യം. തിങ്കളാഴ്​ച ഉച്ചക്ക്​ മ​ൂന്നോടെ ഇരുവരും വീട്ടിൽ മണ്ണെണ്ണയൊഴിച്ച്​ ത​ീകൊളുത ്തുകയായിരുന്നു. വൈഷ്​ണവി സംഭവം നടന്നയുടനെയും 90 ശതമാനവും പൊള്ളലേറ്റ മാതാവ്​ ലേഖ വൈകുന്നേരം ഏഴോടെ തിരുവനന്തപ ുരം മെഡിക്കൽ കോളജ്​ ആശുപത്രിയിലുമാണ്​ മരിച്ചത്​.

കനറാ ബാങ്കിൽനിന്നെടുത്ത വായ്പ തിരിച്ചടവ് മുടങ്ങിയത ിനാൽ വീട് ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ ശ്രമം നടത്തിയിരുന്നു. കനറാ ബാങ്ക് നെയ്യാറ്റിൻകര ശാഖയിൽനിന്ന്​ 15 വർഷം​ മ ുമ്പാണ്​ വീട്​ നിർമാണത്തിന്​ അഞ്ച്​ ലക്ഷം രൂപ ച​ന്ദ്രൻ വായ്​പയെടുത്തത്​. വീട് നിര്‍മാണം ആരംഭിക്കുമ്പോള്‍ 12 ല ക്ഷം കൈവശം ഉണ്ടായിരുന്നു. കുറവുള്ള തുകയാണ്​ വായ്​പയെടുത്തത്​. വിദേശത്തായിരുന്ന ചന്ദ്രന്​ ജോലി നഷ്​ട​െപ്പട് ടതോടെ 2010ൽ തിരിച്ചടവ്​ മുടങ്ങി. 7.8 ലക്ഷം രൂപ പലിശയടക്കം തിരിച്ചടച്ചെങ്കിലും 6.72 ലക്ഷം രൂപ കൂടി അടയ്​ക്കാനുണ്ടെന്നായിരുന്നു ബാങ്കി​​​െൻറ നിലപാടെന്ന്​ ചന്ദ്രൻ പറയുന്നു. തുടർന്ന്​ വീടും 10.5 സ​​െൻറ്​ വസ്തുവും വിറ്റ് പണം നല്‍കാനായി കുടുംബത്തി​​​െൻറ ശ്രമം. 50 ലക്ഷം രൂപക്ക്​ മുകളില്‍ വില പറഞ്ഞ വീട് പിന്നീട് 24 ലക്ഷം രൂപക്ക്​ വാങ്ങാമെന്ന്​ പറഞ്ഞയാളും പിന്മാറിയതോടെ ചന്ദ്രനും കുടുംബവും മാനസികമായി തകര്‍ന്നു.

മേയ്​ 10ന്​ ബാങ്ക്​ അധികൃതരെത്തിയിരുന്നു. നാലു ദിവസത്തിനകം 6.72 ലക്ഷം രൂപ നല്‍കണമെന്നും അല്ലെങ്കില്‍ ജപ്തി നടപടികളുമായി മുന്നോട്ടുപോകുമെന്നും കുടുംബത്തെ​ അറിയിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. വീട് ജപ്തി ചെയ്യുമെന്നറിയിച്ച് കഴിഞ്ഞദിവസം ബാങ്കില്‍നിന്ന് ഫോണ്‍ വിളി വന്നിരുന്നു. ഇതിനെതുടർന്ന്​ ലേഖയും വൈഷ്ണവിയും മാനസികമായി തളർന്നു. അയല്‍വാസികളും ഇവര്‍ക്ക് പണം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു.

നാട്ടുകാരോടും വസ്തു ബ്രോക്കര്‍മാരോടും വില്‍പനയെക്കുറിച്ച് അയല്‍വാസികളും സംസാരിച്ചിരുന്നു. കടുത്ത മാനസിക സമ്മർദത്തിലായ കുടുംബം തുക തിരിച്ചടയ്​ക്കാൻ പല വഴികളും നോക്കിയെങ്കിലും ഫലമുണ്ടായില്ല. മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളജ്​ ആശുപത്രി മോർച്ചറിയിൽ.അതേസമയം തിരിച്ചടവ് വൈകിയതിനെതുടർന്ന് നടപടി സ്വീകരിക്കുക മാത്രമാണ് ചെയ്തതെന്നും ഒരുതരത്തിലും ജപ്തി നടപടിക്ക് സമ്മര്‍ദം ചെലുത്തിയിട്ടില്ലെന്ന​​ും ബാങ്ക്​ അധികൃതർ പറഞ്ഞു.

മാരായമുട്ടത്ത്​ ​നാട്ടുകാർ റോഡ്​ ഉപരോധിക്കുന്നു


പ്രതിഷേധമിരമ്പി, ​നാട്ടുകാർ ​റോഡുപരോധിച്ചു
നെയ്യാറ്റിൻകര: ബാങ്കി​​​െൻറ ജപ്​തിനീക്കത്തിൽ മനംനൊന്ത്​​ മാരായമുട്ടത്ത്​ അമ്മയും മകളും ആത്മഹത്യചെയ്​ത സംഭവത്തിൽ വ്യാപകപ്രതിഷേധം. നെയ്യാറ്റിൻകരയിലും മാരായമുട്ടത്തും പരിസരത്തും ബാങ്കിന് കാവലേർപ്പെടുത്തി. ബാങ്ക്​ അധികൃതരെ അറസ്​റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ്​ നാട്ടുകാർ പ്രതിഷേധം ശക്തമാക്കിയത്. രാത്രിയും നെയ്യാറ്റിൻകരയിൽ പ്രതിഷേധമുയരുകയാണ്​. രാഷ്​ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ മഞ്ചവിളാകം റോഡ് ഉപരോധിച്ചു. സംഭവമറിഞ്ഞ്​ കൂടുതൽ നാട്ടുകാർ തടിച്ചുകൂടിയതോടെ വൈകാരികമായിരുന്നു പ്രതിഷേധം. പ്രകോപിതരായ നാട്ടുകാരെ നിയന്ത്രിക്കാൻ ​െപാലീസ്​ പാടുപെട്ടു.

ബാങ്ക് അധികൃതര്‍ മനുഷ്യത്വപരമായി ഇടപെടേണ്ടതായിരുന്നുവെന്ന്​ സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ പ്രതികരിച്ചു. വായ്പ തിരിച്ചടക്കാന്‍ ചന്ദ്ര​​​െൻറ കുടുംബത്തിന്​ സാവകാശം നല്‍കാമായിരുന്നു. സര്‍ക്കാര്‍ നിര്‍ദേശം ബാങ്കുകള്‍ മാനിക്കുന്നില്ല. ഇതേ പ്രശ്നത്തില്‍ മാസങ്ങള്‍ക്കുമുമ്പ് താന്‍ ഇടപെട്ട് ബാങ്കിന് ഉറപ്പുനല്‍കിയിരുന്നതാണെന്നും ഹരീന്ദ്രന്‍ പറഞ്ഞു.
സംഭവത്തില്‍ മരിച്ച പെണ്‍കുട്ടിയുടെ മുത്തശ്ശിയില്‍നിന്ന്​ പൊലീസ് മൊഴി എടുത്തു. പ്രളയത്തി‍​​െൻറ പശ്ചാത്തലത്തില്‍ എല്ലാ ബാങ്കുകളോടും ജപ്തിനടപടി താൽക്കാലികമായി നിര്‍ത്തി​െവക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ്​ ജപ്തിനടപടിക​െളന്നതാണ്​ പ്രതിഷേധം രൂക്ഷമാക്കിയത്​.

പൂർണ ഉത്തരവാദി ബാങ്ക്​ -മന്ത്രി
തിരുവനന്തപുരം: ജപ്​തി ഭീഷണിയെതുടർന്ന്​ മാതാവും മകളും ആത്മഹത്യ ചെയ്​ത സംഭവത്തിൽ മന്ത്രി ഇ. ചന്ദ്രശേഖരൻ തിരുവനന്തപുരം കലക്​ടർ കെ. വാസുകിയിൽനിന്ന്​ റിപ്പോർട്ട്​ തേടി. എ.ഡി.എമ്മിനോട്​ സംഭവസ്​ഥലത്തെത്തി വിവരം സമാഹരിക്കാൻ കലക്​ടർ ആവശ്യപ്പെട്ടു. സംഭവം നെയ്യാറ്റിൻകര ഡിവൈ.എസ്​.പിയുടെ മേൽനോട്ടത്തിൽ വെള്ളറട സി.​െഎ അന്വേഷിക്കും.കിടപ്പാടം ജപ്​തി ചെയ്​തത്​ ദുഃഖകരമാണെന്നും അതി​​​െൻറ പൂർണ ഉത്തരവാദിത്തം ബാങ്കിനാണെന്നും ഇ. ചന്ദ്രശേഖരൻ പറഞ്ഞു. മൊറ​േട്ടാറിയം നിലനിൽക്കുന്ന ഘട്ടത്തിലാണ്​ ഇത​ുണ്ടായത്​. ബാങ്കുകളുടെ നിലപാടിന്​ ന്യായീകരണമില്ല. കഷ്​ടനഷ്​ടങ്ങൾക്ക്​ ഉത്തരവാദിത്തം ബാങ്കിനാണ്​. കനറാ ബാങ്കി​​​െൻറ ജനറൽ മാനേജരെ വിളിച്ച്​ വിഷയം താൻ സംസാരിച്ചിരുന്നു. ഉത്തരവാദികൾക്കെതിരെ കർശന നടപടിയെടുക്കണം. സർക്കാറിനെയും ജനങ്ങളെയും വെല്ലുവിളിക്കാൻ ആരെയും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:firesuicidekerala newsBank loaNeyyattikara
News Summary - Bank loan- Mother and daughter burned themselves in Neyyattikara- Kerala news
Next Story