ബാങ്ക് നിയമന വിവാദം: കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും സസ്പെൻഷൻ
text_fieldsപൊൻകുന്നം: ചിറക്കടവ് സർവിസ് സഹകരണബാങ്കിലെ പ്യൂൺ നിയമനവുമായി ബന്ധപ്പെട്ട തർക്കങ്ങളെത്തുടർന്ന് കോൺഗ്രസ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും കെ.പി.സി.സി സസ്പെൻഡ് ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അഡ്വ. അഭിലാഷ് ചന്ദ്രൻ, വൈസ് പ്രസിഡന്റും ചിറക്കടവ് സഹകരണബാങ്ക് പ്രസിഡന്റുമായ പി.എൻ. ദാമോദരൻപിള്ള എന്നിവരെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തതായി കെ.പി.സി.സി ജനറൽസെക്രട്ടറി ടി.യു. രാധാകൃഷ്ണൻ അറിയിച്ചു.
ഡി.സി.സി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ചിറക്കടവ് ബാങ്കിൽ അടുത്തിടെ നടന്ന ലാസ്റ്റ്ഗ്രേഡ് നിയമനങ്ങളിൽനിന്ന് യൂത്ത്കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ ഒഴിവാക്കിയത് സംബന്ധിച്ച് ഡി.സി.സിയിൽ കഴിഞ്ഞ ദിവസം വാഗ്വാദമുണ്ടായിരുന്നു.
സി.പി.എം വാർഡ് അംഗത്തിന്റെ ഭാര്യക്കും കേരള കോൺഗ്രസ് എം മണ്ഡലം പ്രസിഡന്റിന്റെ മകൾക്കും നിയമനം നൽകിയെന്നും കെ.പി.സി.സി പ്രസിഡന്റ് നിർദേശിച്ച യൂത്ത് കോൺഗ്രസ് ഭാരവാഹിക്ക് നിയമനം നൽകിയില്ലെന്നുമാണ് ഒരു വിഭാഗം നേതാക്കൾ ആരോപണമുന്നയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

