Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബംഗളൂരു കെ​േങ്കരിയിൽ...

ബംഗളൂരു കെ​േങ്കരിയിൽ കാറപകടം; ബാലുശ്ശേരി സ്വദേശികൾ മരിച്ചു

text_fields
bookmark_border
bangaluru-accident
cancel
camera_alt??????, ?????? ???????

ബംഗളൂരു: ബംഗളൂരു-മൈസൂരു ഹൈവേയിലെ കെ​േങ്കരി കുമ്പളഗോഡിൽ കാർ ലോറിയിലിടിച്ച്​ മലയാളി യുവാക്കൾ മരിച്ചു. ബംഗളൂരുവിൽ ജോലി ചെയ്യുന്ന കോഴിക്കോട്​ ബാലുശ്ശേരി സ്വദേശികളായ അഭിരാം കൃഷ്​ണൻ (21), ആദിത്​ (25) എന്നിവരാണ്​ മരിച്ചത്​.

സുഹൃത്തും ബാലുശ്ശേരി സ്വദേശിയുമായ അഖിലിനെ (25) പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂവരും ബംഗളൂരു ശാന്തിധാമ കോളജുമായി ബന്ധപ്പെട്ട്​ പ്രവർത്തിക്കുന്നവരാണ്​. ബുധനാഴ്​ച പുലർച്ചെ അഞ്ചോടെയാണ്​ സംഭവം.

നാട്ടിൽ നിന്ന്​ ബംഗളൂരുവിലേക്ക്​ മടങ്ങുകയായിരുന്നു മൂവരും. ഒരു ലോറിയെ ഒാവർടേക്ക്​ ചെയ്യുന്നതിനിടെ നിയന്ത്രണംവിട്ട കാർ​ സിമന്‍റ്​ മിക്​സിങ്​ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അഖിലാണ്​ വാഹനമോടിച്ചിരുന്നത്​.

മൃതദേഹങ്ങൾ പോസ്​റ്റുമോർട്ടത്തിനായി രാജരാജേശ്വരി മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക്​ മാറ്റി. കുമ്പളഗോഡ്​ പൊലിസ്​ കേസെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newskerala online newsBangalore Kengeri AccidentBalussery NativesMalayalam News
News Summary - Bangalore Kengeri AZccident Balussery Natives dead -Keala News
Next Story