ബംഗളൂരു–ബത്തേരി–കോഴിക്കോട് ബസിെൻറ രാത്രിയാത്ര മുടങ്ങിയത് മലബാറിലെ യാത്രക്കാരെ വലയ്ക്കുന്നു
text_fieldsകോഴിക്കോട്: ജനപ്രിയവും മികച്ച വരുമാനമുള്ളതുമായ ബംഗളൂരു–ബത്തേരി–കോഴിക്കോട് ഡീലക്സ് സർവിസിെൻറ രാത്രിയാത്ര മുടങ്ങിയത് മലബാർ മേഖലയിലെ യാത്രക്കാർക്ക് പീഡനമായി. പാസ് കെ.എസ്.ആർ.ടി.സി റദ്ദാക്കിയത് സുപ്രീംകോടതിയുടെ നിർദേശം ലംഘിച്ചാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ബന്ദിപ്പൂർ വനം വഴി കേരളത്തിന് രണ്ടു സർവിസുകൾ അനുവദിച്ചത് സമീപവാസികളുടെ യാത്രാ ബുദ്ധിമുട്ട് പരിഗണിച്ചാണെന്ന് 2010 മാർച്ച് 19ന് സുപ്രീം കോടതി ജഡ്ജിമാരായ വി. ഗോപാലഗൗഡ, ബി.എസ്. പാട്ടീൽ എന്നിവർ പുറപ്പെടുവിച്ച വിധിയിൽ പറയുന്നത്. എന്നാൽ, നിലവിൽ രാത്രിയാത്ര പാസുകളുള്ള ബസുകൾ രണ്ടും തെക്കൻ ജില്ലകളിൽനിന്ന് പുറപ്പെടുന്നവയാണ്.
സമീപവാസികളായ സുൽത്താൻ ബത്തേരിക്കാർക്ക് ഇവ കൊണ്ട് ഒരു പ്രയോജനവുമില്ലെന്നു മാത്രമല്ല, ഇതോടെ ഇവിടെയുള്ളവരുടെ രാത്രിയാത്ര പൂർണമായി നിലച്ചിരിക്കുകയാണ്. നിലവിൽ രാത്രി 7.15 കഴിഞ്ഞാൽ പുലർച്ചെ നാലരക്ക് എത്തുന്ന സ്കാനിയ ബസ് മാത്രമാണ് ബത്തേരിയിലെ യാത്രക്കാർക്ക് മൈസൂരുവിലേക്കുള്ള ഏക ആശ്രയം. ഇതിനുവേണ്ടി മണിക്കൂറുകളോളം ബത്തേരി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ കാത്തിരിക്കുകയാണ് യാത്രക്കാർ. മാത്രമല്ല, നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കാത്തതിനാൽ സീറ്റ് ഉണ്ടെങ്കിൽ മാത്രമേ കയറാൻ കഴിയൂ. കോഴിക്കോട്ടുനിന്നുള്ള ചാർജ് നൽകുകയും വേണം. 2009ൽ ബന്ദിപ്പൂർ വനം വഴി രാത്രിയാത്ര നിരോധിച്ചപ്പോൾ ബത്തേരി സ്വദേശികൾ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലായിരുന്നു കർണാടകക്ക് രണ്ടും കേരളത്തിന് രണ്ടും ബസുകൾ അനുവദിച്ച് സുപ്രീംകോടതി ഉത്തരവായത്.
ഇപ്പോൾ ഡീലക്സ് ബസിെൻറ റൂട്ട് മാറ്റിയതോടെ ഇൗ ബസിെൻറ വരുമാനത്തിൽ 10,000 രൂപയുടെ പ്രതിദിന കുറവുണ്ടായി. നേരത്തേ 45,000 രൂപ വരെ വരുമാനമുണ്ടായിരുന്ന ബസിന് ഇപ്പോൾ 35,000 ആണ് ഏറ്റവും കൂടിയ വരുമാനം. റദ്ദാക്കലിനു മുേമ്പ ഡീലക്സ് ബസിന് റിസർവ് ചെയ്തവർക്ക് മറ്റൊരു വഴിയും ഇല്ലാത്തതുകൊണ്ട് സ്കാനിയയെ ആശ്രയിക്കുന്നതിനാലാണ് ഇത്രെയങ്കിലും വരുമാനമെന്ന് ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, നേരത്തേതന്നെ തിരുവനന്തപുരം–എറണാകുളം റൂട്ടിൽ കാലിയായും എറണാകുളത്തുനിന്ന് പകുതി സീറ്റിലും യാത്രക്കാരുമായി ഒാടുന്ന സ്കാനിയക്ക് കൂടുതൽ യാത്രക്കാരെ ആകർഷിക്കാനും കഴിഞ്ഞിട്ടില്ല. പ്രശ്നം സംബന്ധിച്ച് കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് ബസ്യാത്ര കൂട്ടായ്മ. എം.എൽ.എമാരായ സി.കെ. ശശീന്ദ്രൻ, ജോർജ് എം തോമസ് എന്നിവർക്കും കെ.എസ്.ആർ.ടി.സിക്കും നിവേദനം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
