ചില്ല് വിഴുങ്ങി ബണ്ടിചോർ ആത്മഹത്യക്ക് ശ്രമിച്ചു
text_fieldsതിരുവനന്തപുരം: ആഹാരം കഴിക്കുന്നതിനൊപ്പം ബള്ബിെൻറ അവശിഷ്ടം കൂടി വിഴുങ്ങി അസ്വസ്ഥതയുണ്ടായതിനെ തുടർന്ന് കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന ബണ്ടി ചോർ ചൊവ്വാഴ്ച ഉച്ച രണ്ടോടെയാണ് ബൾബ് പൊടിച്ച് വിഴുങ്ങിയത്. ഉച്ചക്ക് 2.16 ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബണ്ടി ചോറിെൻറ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. എങ്കിലും ബള്ബിെൻറ ഭാഗങ്ങള്‍ ഉള്ളില്‍ പോയതിനാല്‍ നിരീക്ഷണത്തിനായി സര്‍ജറി വിഭാഗത്തിന് കീഴില്‍ സെല്‍വാര്‍ഡില്‍ അഡ്മിറ്റാക്കിയിട്ടുണ്ട്
പട്ടത്തെ വിദേശ മലയാളിയുടെ വീട്ടില്‍നിന്ന് ലക്ഷങ്ങളുടെ കൊള്ള നടത്തിയ കേസിലാണ് ബണ്ടി ചോര്‍ എന്ന ദേവീന്ദർ സിങ് പിടിയിലായത്. കേസില്‍ ഇയാൾക്ക് പത്ത് വര്‍ഷം കഠിന തടവും, 10000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
