ദേശീയപാതയിലെ യാത്രാനിരോധനം; സമരപ്പന്തലിൽ കൂട്ട ഉപവാസം
text_fieldsകൽപറ്റ: ദേശീയപാത 766ലെ യാത്രാനിരോധനത്തിനെതിരെ ബത്തേരിയിൽ യുവജന സംഘടനകൾ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം നാൾക്കുനാൾ ശക്തിപ്പെടുന്നു. ബത്തേരി സ്വതന്ത്ര മൈതാനത്തെ സമരപന്തലിൽ നടക്കുന്ന നിരാഹാര സമരം ഒമ്പതാംദിവസത്തിലേക്ക് കടന്നു. ഇവർക്ക് ഐക്യദാർഢ്യവുമായി ബുധനാഴ്ച 150ഓളം പേർ കൂട്ട ഉപവാസം നടത്തി.
ജനപ്രതിനിധികളും വിവിധ സംഘടന സ്ഥാപന നേതാക്കളും പ്രവര്‍ത്തകരും വിദ്യാര്‍ഥികളും രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് നാലുവരെയാണ് ഉപവസിച്ചത്. ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വാഹന ഉടമകളും ഡ്രൈവര്‍മാരും വാഹനറാലി നടത്തി. യുവജനകൂട്ടായ്മ നേതാക്കള്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരവും പ്രക്ഷോഭങ്ങളും രണ്ടാം വാള് സ്ട്രീറ്റ് സമരമാണെന്ന് സി.പി.എം കണ്ണൂര്‍ ജില്ല സെക്രട്ടറി എം.വി. ജയരാജൻ പറഞ്ഞു. നിരാഹാര സമരത്തെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുൽ ഗാന്ധി വെള്ളിയാഴ്ച രാവിലെ ഒമ്പതിന് സമരപന്തലിലെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
