Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബാണസുര സാഗർ ഡാമിൻ്റെ...

ബാണസുര സാഗർ ഡാമിൻ്റെ മൂന്നാം നമ്പർ സ്പിൽവെ ഷട്ടർ ഉയർത്തി; ജാഗ്രത നിർദേശം

text_fields
bookmark_border
ബാണസുര സാഗർ ഡാമിൻ്റെ മൂന്നാം നമ്പർ സ്പിൽവെ ഷട്ടർ ഉയർത്തി; ജാഗ്രത നിർദേശം
cancel
camera_alt

ബാണാസുര സാഗർ ഡാം 

കൽപ്പറ്റ: ബാണാസുര സാഗർ ഡാമിലെ മൂന്നാം നമ്പർ സ്‌പിൽവെ ഷട്ടർ ഇന്ന് രാവിലെ 10:30ന് ഉയർത്തിയതായി ജില്ല കളക്ടർ ഡി. ആർ മേഘശ്രീ അറിയിച്ചു. ഡാമിന്റെ ഷട്ടർ 10 സെന്റീമീറ്റർ ഉയർത്തി സെക്കൻ്റിൽ 50 ക്യുബിക് വെള്ളം ഘട്ടം ഘട്ടമായി പുഴയിലേക്ക് ഒഴുക്കി വിടും. നിലവിൽ ഒരു ഷട്ടർ 10 സെന്റീമീറ്റർ ഉയർത്തിയിട്ടുണ്ട്. ഡാമിൽ വെള്ളത്തിന്റെ അളവ് കൂടിയതിനാലാണ് മൂന്നാമത്തെ ഷട്ടർ ഉയർത്തുന്നത്. അതിനാൽ പുഴയുടെ തീരങ്ങളിലുള്ളവരും താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്‌സൺ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.

പുഴയിലെ വെള്ളം 5 സെൻ്റീമീറ്റർ മുതൽ 10 സെന്റീമീറ്റർ വരെ ഉയരാനുള്ള സാധ്യതയുള്ളതിനാൽ കരമാൻ തോട്, പനമരം പുഴ തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്ന ജനങ്ങൾ പ്രത്യേക ജാഗ്രത പുലർത്തണം. മുൻകൂട്ടി അറിയിക്കാതെയോ വൈകുന്നേരം 6 മണി മുതൽ രാവിലെ 6 മണി വരെയുള്ള സമയത്തോ യാതൊരു കാരണവശാലും അണക്കെട്ടിൽ നിന്നും വെള്ളം തുറന്ന് വിടുന്നതിന്റെ അളവ്‌ വർധിപ്പിക്കുകയില്ലായെന്നും കളക്ടർ പറഞ്ഞു. അടിയന്തര സാഹചര്യങ്ങളിൽ സഹായത്തിനായി ജില്ല എമർജൻസി ഓപറേറ്റിങ് സെന്റർ ടോൾഫ്രീ നമ്പറായ 1077 ബന്ധപെടാമെന്നും കളക്ടർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:banasura sagar damdisaster managementshutter openWayanad District collector
News Summary - Banasura Sagar Dam's third spillway shutter will be raised today; local residents should be vigilant
Next Story