Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബാണാസുര അണക്കെട്ട് നിറഞ്ഞു; ജാഗ്രത നിർദേശം
text_fieldsbookmark_border
പടിഞ്ഞാറത്തറ: ഒരാഴ്ചയായി തുടരുന്ന ശക്തമായ മഴയിൽ ബാണാസുര അണക്കെട്ടു നിറഞ്ഞു. ശനിയാഴ്ച വൈകീട്ട് അണക്കെട്ടിലെ ജലനിരപ്പ് 774.6 മീറ്ററിലെത്തി. ജലനിരപ്പ് ഒരു മീറ്റർ കൂടി ഉയർന്നാൽ ഷട്ടറുകൾ തുറക്കേണ്ടിവരും. 775.5 മീറ്ററാണ് അണക്കെട്ടിെൻറ പരമാവധി സംഭരണശേഷി.
കനത്ത മഴ തുടരുകയാണെങ്കിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ തന്നെ വെള്ളം തുറന്നുവിടേണ്ടിവരുമെന്ന് എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.
ഡാമിെൻറ ഷട്ടറുകൾ വഴി കരമാൻ തോട്ടിലൂടെ പനമരം പുഴയിലേക്കാണ് വെള്ളം തുറന്നുവിടുക. കരകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ പ്രദേശത്തെ ജലനിരപ്പ് പെട്ടെന്ന് ഉയരാനിടയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
