ബാണാസുര ഡാം തുറന്നു; തീരത്ത് ജാഗ്രത
text_fieldsവെള്ളമുണ്ട (വയനാട്): ശക്തമായ മഴയിൽ ക്രമാതീതമായി വെള്ളം കയറിയതോടെ ബാണാസുര സാഗർ ഡാമിെൻറ ഷട്ടർ തുറന്നു. ശനിയാഴ്ച വൈകുന്നേരം മൂന്നു മണിക്കാണ് ഡാമിെൻറ ഒരു ഷട്ടർ 10 സെൻറ ിമീറ്റർ ഉയർത്തിയത്. രണ്ടാമത്തെ ഷട്ടറാണ് തുറന്നത്. സെക്കൻറിൽ 8500 ലിറ്റർ വെള്ളമാണ് പു റത്തേക്ക് ഒഴുക്കിവിടുന്നത്. അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയായ 775.5 മീ റ്ററിനടുത്ത് എത്തിയിട്ടില്ലെങ്കിലും ഇത്തവണ നേരത്തെ തുറന്നുവിടുകയായിരുന്നു.
ശനിയാഴ്ച രാവിലെ എട്ടുമണിയോടെ ഷട്ടർ തുറക്കുമെന്ന് വെള്ളിയാഴ്ച അറിയിച്ചിരുന്നെങ്കിലും മഴ കുറഞ്ഞതിനാൽ വൈകുന്നേരത്തേക്ക് മാറ്റി. ഷട്ടർ തുറക്കുന്നതിെൻറ ഭാഗമായി വെള്ളിയാഴ്ച ഓറഞ്ച് അലർട്ടും ശനിയാഴ്ച രാവിലെ റെഡ് അലർട്ടും പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ തവണത്തെ പ്രതിഷേധം കാരണം ഇത്തവണ എല്ലാ മുന്നൊരുക്കങ്ങളും നടത്തിയാണ് ഷട്ടർ തുറന്നത്. ഷട്ടർ തുറക്കുന്നതിെൻറ മുന്നോടിയായി അനൗൺസ്മെൻറും ശേഷം മൂന്നു തവണ അലാറവും മുഴക്കി. കരമാൻതോട് വഴി പനമരം പുഴയിലേക്കാണ് ജലം ഒഴുക്കിവിടുന്നത്.
കരമാൻ തോടിെൻറ കൈവഴികളിലൂടെ പടിഞ്ഞാറത്തറ, പനമരം, വെള്ളമുണ്ട പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിൾ വെള്ളം ഉയരും. മറ്റൊരു ഷട്ടർകൂടി തുറക്കുന്നതോടെ 10 മുതൽ 15 സെൻറിമീറ്റർ ഉയരുമെന്ന് അധികൃതർ അറിയിച്ചു.
നാലു ദിവസമായി തുടരുന്ന കനത്ത മഴ കാരണം ഡാമിെൻറ ഷട്ടർ തുറക്കാതെതന്നെ ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണ്. ഷട്ടർകൂടി തുറക്കുന്നതോടെ വെള്ളം ക്രമാതീതമായി പൊങ്ങാൻ ഇടയുണ്ട്. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇനിയും വെള്ളം ഉയരുമെന്നത് നാട്ടുകാരെ ഭീതിയിലാഴ്ത്തുന്നു. തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ ഡാമിെൻറ റിസർവോയറിൽ കഴിഞ്ഞ ദിവസങ്ങളിൽ വൻതോതിൽ വെള്ളം പൊങ്ങിയിരുന്നു.
കഴിഞ്ഞവർഷത്തെ ദുരന്തം ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകൾ മഴയുടെ തുടക്കം മുതൽതന്നെ ക്രമീകരിച്ചിട്ടുണ്ട്. വെള്ളം ഉയരുന്ന പ്രദേശങ്ങളിലുള്ള കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതടക്കമുള്ള മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
