വാഴക്കുല മോഷണം: നാല് യുവാക്കൾ പിടിയിൽ
text_fieldsതേഞ്ഞിപ്പലം: ഭൂമി പാട്ടത്തിനെടുത്ത് വിളയിച്ച വാഴക്കുലകൾ മോഷ്ടിച്ച കേസിൽ നാല് യുവാക്കൾ അറസ്റ്റിൽ. തേഞ്ഞിപ്പലം കരുവണ്ടി കുന്നത്തീരി മുബഷീർ (22), തേഞ്ഞിപ്പലം പുറം കണ്ടി വീട്ടിൽ ഷിജു (22), തേഞ്ഞിപ്പലം ചാലിയിൽ ജിഷ്ണു സുഗുണൻ (19), പരപ്പനങ്ങാടിക്കടുത്ത് ചെട്ടിപ്പടി പടിഞ്ഞാറെ കൊളപ്പുറത്ത് കിഷോർ (19) എന്നിവരാണ് പിടിയിലായത്.
വെളിമുക്ക് വൈക്കത്ത് പാടം സ്വദേശി കോലോത്ത് മാട്ടിൽ ശ്രീധരൻ തേഞ്ഞിപ്പലം നീരോൽപ്പാലത്ത് സ്ഥലം പാട്ടത്തിനെടുത്ത് ചെയ്യുന്ന കൃഷിയിടത്തിൽ നിന്നും 17200 രൂപ വില വരുന്ന 25 വാഴക്കുലകൾ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. കാലിക്കറ്റ് യൂനിവേഴ്സിറ്റി ക്യാമ്പസിലെ ആൾ താമസമില്ലാത്ത ക്വാർട്ടേഴ്സിൽ സൂക്ഷിച്ചു വച്ച വാഴക്കുലകൾ മുബഷീറിന്റെ ഉടമസ്ഥതയിലുള്ള KL 65 K 466 നമ്പർ ഇ യോൺ കാറിൽ വിൽപ്പനയ്ക്ക് കൊണ്ടു പോകാൻ ശ്രമിക്കവെ പോലീസ് പിടിയിലാകുകയായിരുന്നു.
മോഷണത്തിന് ഉപയോഗിച്ച കാറും പോപ്പ ലീ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കിഷോർ, ഷിജു എന്നിവർക്കെതിരെ കോഴിക്കോട് നല്ലളം, ഫറോക്ക്, തൃശൂർ ടൗൺ ഈസ്റ്റ് എന്നിവിടങ്ങളിൽ ബൈക്ക് മോഷണക്കേസുകളുണ്ട്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് തേഞ്ഞിപ്പലം എസ്.ഐ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
