Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലൈംഗിക താൽപര്യത്തോടെ ഇടപെട്ടെന്ന നടിയുടെ പരാതി: ഇടവേള ബാബുവിന്റെ അറസ്റ്റ് വിലക്ക് നീട്ടി
text_fieldsbookmark_border
കൊച്ചി: ജൂനിയർ നടിയുടെ പരാതിയിൽ ‘അമ്മ’ മുൻ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെതിരെ കോഴിക്കോട് നടക്കാവ് പൊലീസെടുത്ത കേസിൽ ഹൈകോടതിയുടെ സ്റ്റേ രണ്ടാഴ്ച കൂടി തുടരും. സിനിമയിൽ അവസരവും അമ്മയിൽ അംഗത്വവും ലഭിക്കാൻ ലൈംഗിക താൽപര്യത്തോടെ ഇടപെട്ടുവെന്ന് ആരോപിച്ച് കോഴിക്കോട് സ്വദേശിനിയായ നടി നൽകിയ പരാതിയിലെടുത്ത കേസിലെ തുടർ നടപടികളിലാണ് സ്റ്റേ തുടരുക.
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇടവേള ബാബു നൽകിയ ഹരജിയാണ് ജസ്റ്റിസ് സി. ജയചന്ദ്രൻ പരിഗണിച്ചത്.
നടപടികൾ താൽക്കാലികമായി തടഞ്ഞ് മുമ്പ് പുറപ്പെടുവിച്ച ഉത്തരവ് ഡിസംബർ അഞ്ചുവരെ നീട്ടിയിരുന്നു. ഹരജി വീണ്ടും വ്യാഴാഴ്ച പരിഗണനക്കെത്തിയപ്പോൾ രണ്ടാഴ്ചക്കുശേഷം പരിഗണിക്കാൻ മാറ്റി. അതുവരെ സ്റ്റേ തുടരും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

