Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
sunil arora
cancel
Homechevron_rightNewschevron_rightKeralachevron_rightപുതിയ...

പുതിയ പ്രഖ്യാപനങ്ങൾക്ക്​ വിലക്ക്​; ഇനി എല്ലാം തെരഞ്ഞെടുപ്പ്​ കമീഷ​ൻ നിയന്ത്രണത്തിൽ

text_fields
bookmark_border

തിരുവനന്തപുരം: തെരഞ്ഞെടുപ്പ്​ പ്രഖ്യാപനം വന്നതോടെ സംസ്​ഥാന സർക്കാറി​ന്​ പുതിയ തീരുമാനങ്ങളെടുക്കാനും പ്രഖ്യാപനം നടത്താനും വിലക്ക്​. പെരുമാറ്റച്ചട്ടത്തിൽ അനുവദനീയ കാര്യങ്ങൾ മാത്ര​മേ ഇനി ചെയ്യാനാകൂ. പ്രധാനപ്പെട്ട സർക്കാർ ഉത്തരവുകളെല്ലാം തെരഞ്ഞെടുപ്പ്​ കമീഷ​െൻറ പരിശോധനക്ക്​ വിധേയമാകും.

തെരഞ്ഞെടുപ്പ്​ കമീഷ​െൻറ നിയന്ത്രണത്തിലാകും എല്ലാം. മന്ത്രിസഭ ചേർന്നാലും സുപ്രധാന തീരുമാനങ്ങൾ എടുക്കാനാകില്ല. ഉദ്​ഘാടന ചടങ്ങുകൾക്കും വിലക്കുണ്ട്​്​. പ്രഖ്യാപിച്ച ഉദ്​ഘാടനങ്ങളെല്ലാം ഏറെക്കുറെ സർക്കാർ പൂർത്തിയാക്കി. കഴിഞ്ഞ ഒരുമാസമായി ഉദ്​ഘാടനങ്ങളുടെ പെരുമഴയായിരുന്നു​. കഴിഞ്ഞ രണ്ട്​ മന്ത്രിസഭാ യോഗങ്ങളിൽ നൂറുകണക്കിന്​ തീരുമാനങ്ങളാണുണ്ടായത്​.

ഇതി​െൻറ ഉത്തരവുകൾ പുറപ്പെടുവിക്കുന്ന തിരക്കിലായിരുന്നു കഴിഞ്ഞദിവസങ്ങളിൽ സെക്ര​േട്ടറിയറ്റ്​. എല്ലാ വകുപ്പുകളിലും മന്ത്രിമാരുടെ ഒാഫിസുകളിലും ​പ്രധാന തീരുമാനങ്ങൾ തെരഞ്ഞെടുപ്പ്​ പെരുമാറ്റച്ചട്ടത്തിൽ കുരുങ്ങാതിരിക്കാനുള്ള ശ്രമത്തിലായിരുന്നു.

അതേസമയം ഏപ്രിൽ ആറിന്​ വോ​െട്ടടുപ്പ്​ പ്രഖ്യാപിച്ചത്​ പൊതുവേ എല്ലാവരും സ്വാഗതം ചെയ്യുന്നു. വിഷുവിന്​ മുമ്പ്​ വോ​െട്ടടുപ്പ്​ വേണമെന്ന്​ എൽ.ഡി.എഫും യു.ഡി.എഫും കമീഷനോട്​ ആവശ്യപ്പെട്ടിരുന്നു. മേയിൽ നടത്തണമെന്നാണ് ​ബി.ജെ.പി നിർദേശം​െവച്ചത്​. 2016ൽ മേയ്​ 16നായിരുന്നു​ വോ​െട്ടടുപ്പ്​ നടന്നത്​. മേയ്​ 19ന്​ ഫലം വന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assembly election 2021
News Summary - Ban on new announcements; Everything is now under the control of the Election Commission
Next Story