തിരുവനന്തപുരത്ത് മലയോര, ബീച്ച് യാത്രകള്‍ക്കും ഖനന പ്രവര്‍ത്തനങ്ങള്‍ക്കും വിലക്ക്
text_fieldsതിരുവനന്തപുരം: ജില്ലയില്‍ ക്വാറി, മൈനിങ് പ്രവര്‍ത്തനങ്ങളും മലയോര മേഖലയിലേക്കുള്ള അവശ്യ സര്‍വിസുകള്‍ ഒഴികെയുള്ള ഗതാഗതവും ബീച്ചിലേക്കുള്ള വിനോദ സഞ്ചാരവും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചതായി ജില്ല കലക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു. മഴ തുടരുന്നതിനാലും ചൊവ്വാഴ്ച ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് നിരോധനം.
സംസ്ഥാനത്തുടനീളം അതിശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഉണ്ടായേക്കാവുന്ന പ്രകൃതി ദുരന്ത സാഹചര്യങ്ങളെ നേരിടുന്നതിനുള്ള പ്രതികരണ സംവിധാനങ്ങളുടെ ക്ഷമത വിലയിരുത്തുന്നതിനായി റവന്യു മന്ത്രി കെ. രാജൻ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. ഇന്ന് വൈകീട്ട് അഞ്ചിന് ലാൻഡ് റവന്യു കമീഷണറേറ്റിലാണ് യോഗം ചേരുന്നത്. ജില്ല കലക്ടർ, ആർ.ഡി.ഒ, തഹസിൽദാർ എന്നീ തലങ്ങളിലുള്ള ഉദ്യോഗസ്ഥർ ഓൺലൈനായി പങ്കെടുക്കും.
കനത്ത മഴയുടെ പശ്ചാത്തലത്തിൽ അഞ്ച് ദിവസം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഇടുക്കി, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ടാണുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

