ബാലറ്റ് വിതരണം തുടങ്ങി കാസർകോട്ടേക്ക് ബാലറ്റുകൾ കൈമാറി
text_fieldsതിരുവനന്തപുരം: കാസർകോട് മണ്ഡലത്തിലേക്കുള്ള ഇ.വി.എം, ടെൻഡേഡ് ബാലറ്റുകൾ അച്ചടി പൂ ർത്തിയായി. തിരുവനന്തപുരം സർക്കാർ സെൻട്രൽ പ്രസിൽ അച്ചടിച്ച ബാലറ്റുകൾ പ്രസ് ഡയറ ക്ടർ എ. മുരളീധരനിൽനിന്ന് കാസർകോട് അസിസ്റ്റൻറ് റിട്ടേണിങ് ഓഫിസർ എസ്. എൽ. സജികുമാർ ഏറ്റുവാങ്ങി. കാസർകോട്ടേക്ക് മാത്രം 33,380 ബാലറ്റുകളാണ് തയാറാക്കിയത്.
ഇതിൽ 1740 എണ്ണം വോട്ടുയന്ത്രങ്ങളിലേക്കുള്ളതാണ്. മലയാളത്തിനു പുറമേ, കന്നട ഭാഷയും ബാലറ്റിലുണ്ട്. 20 മണ്ഡലങ്ങളിലേക്ക് 6,33,000 ഇ.വി.എം, ടെൻഡേഡ് ബാലറ്റുകളാണ് ഇവിടെ അച്ചടിക്കുന്നത്. തിരുവനന്തപുരം, ആറ്റിങ്ങൽ, കൊല്ലം മണ്ഡലങ്ങളിലേക്കുള്ള പോസ്റ്റൽ ബാലറ്റും ഇവിടെ അച്ചടിച്ച് 13നകം വിതരണം ചെയ്യും. ബാക്കിയുള്ളവ ആറ് ബ്രാഞ്ച് പ്രസുകളിൽ അച്ചടിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
