Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാർക്ക കമ്പി വൈദ്യുതി...

വാർക്ക കമ്പി വൈദ്യുതി ലൈനില്‍ തട്ടി ഷേക്കേറ്റ് വീണ യുവാവ് മരിച്ചു

text_fields
bookmark_border
വാർക്ക കമ്പി വൈദ്യുതി ലൈനില്‍ തട്ടി ഷേക്കേറ്റ് വീണ യുവാവ് മരിച്ചു
cancel

ബാലരാമപുരം: വീട്​ നിർമാണത്തിനിടെ വൈദ്യുതി ലൈനില്‍ വാർക്ക കമ്പി തട്ടി ഷേക്കേറ്റ് വീണ് യുവാവ് മരിച്ചു. മാറനല്ലൂര്‍ തൂങ്ങാംപാറ അച്ചമത്ത്‌കോണം ശിവംവീട്ടില്‍ കുട്ടന്‍ എന്ന് വിളിക്കുന്ന ശിവപ്രസാദ് (43) ആണ്​ മരിച്ചത്.

ഞായറാഴ്ച രാവിലെ 11.45 ഒാടെ ബാലരാമപുരം ശാലിഗോത്രത്തെരുവിലെ ഇരട്ടത്തെരുവില്‍ പുതുതായി നിര്‍മ്മിക്കുന്ന വീടിൻെറ രണ്ടാം നിലയില്‍ കോണ്‍ക്രീറ്റ് ചെയ്യുന്നതിനായി കമ്പി കെട്ടുന്നതിനിടെയാണ് അപകടം. വീടിൻെറ രണ്ടാം നിലയിലേക്ക് താഴെനിന്നും കമ്പി കയറ്റുമ്പോള്‍ വീടിന് സമീപത്ത് കൂടിപോകുന്ന വൈദ്യുതി ലൈനിലേക്ക് കമ്പിയുടെ ഒരു വശം തട്ടിയാണ് അപകടം.

അപകടം നടന്ന സ്​ഥലം
 

ഷോക്കേറ്റ് രണ്ടാം നിലയില്‍ നിന്ന്​ താഴേക്ക് വീണ ശിവപ്രസാദിനെ കൂടെ ജോലിചെയ്തിരുന്ന സഹപ്രവര്‍ത്തകര്‍ ആംബുലന്‍സില്‍ മെഡിക്കള്‍ കോളേജ്​ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: സംഗീത. പിതാവ്​: രവിന്ദ്രന്‍നായര്‍. മാതാവ്​: കോമളം. ബാലരാമപുരം പൊലീസ് കേസെടുത്തു.

Show Full Article
TAGS:death news malayalam news 
News Summary - balaramapuram death news
Next Story