അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം ലീഗ് ഉണ്ടാവില്ല –ബാലകൃഷ്ണപിള്ള
text_fieldsമലപ്പുറം: ഇനിയുള്ള തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനൊപ്പം മുസ്ലിം ലീഗ് ഉണ്ടാകില്ളെന്ന് കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ബാലകൃഷ്ണപിള്ള. പാര്‍ട്ടി ജില്ല കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുത്തലാഖിനെ കുറിച്ച് സംസാരിക്കേണ്ടത് മതനേതാക്കളാണെന്ന മുസ്ലിം ലീഗിന്‍െറ അഭിപ്രായത്തിനൊപ്പമാണ് കേരള കോണ്‍ഗ്രസെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്‍െറ ദുര്‍ഭരണമാണ് ബി.ജെ.പിയെ അധികാരത്തിലത്തെിച്ചത്.
നോട്ടുമാറ്റവും സഹകരണ മേഖലയിലെ പ്രതിസന്ധിയും നടക്കുമ്പോള്‍ യു.ഡി.എഫില്‍ ചക്കളത്തിപോരാണ്. ഉണ്ടായിരുന്ന സ്ഥാനമാനങ്ങളെല്ലാം ത്യജിച്ച് യു.ഡി.എഫ് വിട്ടത് അഴിമതിക്കെതിരെ പോരാടാനാണ്. അതുകൊണ്ടാണ് എല്‍.ഡി.എഫ് സര്‍ക്കാരിനെ പിന്തുണക്കുന്നത്.
ഒരു മന്ത്രിസഭയിലെ 11 പേരും അഴിമതിക്കേസില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്നത് തന്‍െറ രാഷ്ട്രീയ ജീവിതത്തില്‍ ആദ്യ സംഭവമാണ്. പരസ്യമായ അഴിമതി നടത്തിയ മന്ത്രിസഭയായിരുന്നു ഉമ്മന്‍ചാണ്ടിയുടേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോഴിക്കച്ചവടക്കാരില്‍നിന്ന് വരെ കോഴ വാങ്ങി കെ.എം. മാണി ‘കോഴിമാണി’യായിരിക്കുകയാണ്. എന്നാല്‍, അദ്ദേഹത്തിന് പേടിക്കാനില്ളെന്നും കേസ് തെളിയുമ്പോഴേക്കും ആള്‍ ‘ക്ളോസ്’ ആകുമെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
