Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബാലചന്ദ്രമേനോന്‍റെ പരാതി: നടിക്കെതിരെ സൈബർ പൊലീസ് കേസെടുത്തു

text_fields
bookmark_border
Balachandra Menon
cancel

കാക്കനാട്: സംവിധായകനും നടനുമായ ബാലചന്ദ്രമേനോന്‍റെ പരാതിയിൽ ആലുവ സ്വദേശിനിയായ നടിക്കെതിരെ കൊച്ചി സൈബർ പൊലീസ്​ കേസെടുത്തു. യു ട്യൂബിലൂടെ അപകീർത്തികരമായി സംസാരിച്ചതിനാണ് കേസെടുത്തത്. ബാലചന്ദ്രമേനോനെതിരെ കഴിഞ്ഞദിവസം ലൈംഗിക പീഡന പരാതി ഉയർന്നിരുന്നു.

‘ദേ ഇങ്ങോട്ട് നോക്കിയെ’ എന്ന സിനിമാ ഷൂട്ടിനിടെ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പരാതി. ആരോപണം അടിസ്ഥാന രഹിതമാണെന്നും പരാതിക്കാരിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ബാലചന്ദ്ര മേനോൻ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യു ട്യൂബിലൂടെ അപകീർത്തികരമായി സംസാരിച്ചെന്ന് കാട്ടി ബാലചന്ദ്രമേനോൻ പരാതി നൽകിയത്.

2007 ജനുവരിയിൽ തിരുവനന്തപുരത്തെ ഹോട്ടൽ മുറിയിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതിയിൽ പറയുന്നത്. ഹോട്ടൽ മുറിയിൽ കയറി വന്ന് ലൈംഗീകാതിക്രമം നടത്തിയെന്നും പരാതിയിലുണ്ട്. പുറത്ത് പറഞ്ഞാൽ ചിത്രീകരിച്ച സിനിമാരംഗങ്ങൾ ഒഴിവാക്കുമെന്നും ഭീഷണിപ്പെടുത്തി. ഭയന്നാണ് പരാതി നൽകാൻ ഇതുവരെ തയാറാകാതിരുന്നതെന്നാണ് നടിയുടെ വിശദീകരണം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Balachandra Menon's complaint: Cyber ​​police have filed a case against the actress
Next Story