Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബാലഭാസ്​കറി​െൻറ...

ബാലഭാസ്​കറി​െൻറ സാമ്പത്തിക ഇടപാടിൽ അസ്വാഭാവികതയില്ലെന്ന്​ പൊലീസ്​

text_fields
bookmark_border
ബാലഭാസ്​കറി​െൻറ സാമ്പത്തിക ഇടപാടിൽ അസ്വാഭാവികതയില്ലെന്ന്​ പൊലീസ്​
cancel

തിരുവനന്തപുരം: വയലിനിസ്​റ്റ്​ ബാലഭാസ്​കറി​​​​െൻറ സാമ്പത്തിക ഇടപാടിൽ അസ്വാഭാവികതയില്ലെന്ന്​ കേസ്​ അന്വേഷി ക്കുന്ന പൊലീസ്​ സംഘം. പാലക്കാട്​ സ്വദേശിയായ ഡോക്​ടറുമായി എട്ട്​ ലക്ഷത്തി​​​​െൻറ സാമ്പത്തിക ഇടപാട്​ ബാലഭാസ ്​കർ നടത്തിയെന്ന വിവരത്തി​​​​െൻറ അടിസ്ഥാനത്തിൽ ഡോക്​ടറെയും ഭാര്യയെയും പൊലീസ്​ ചോദ്യം ചെയ്​തു. ബാലുവിൽനിന്ന്​ പണം വാങ്ങിയിരുന്നെന്നും അതിനുള്ള ചെക്ക്​ തിരിച്ച്​ നൽകിയെന്നുമാണ്​ അവർ മൊഴി നൽകിയത്​. അതിന്​ അടിസ്ഥാനമായ ബാങ്ക്​ ഇടപാട്​ രേഖകളും അവർ പൊലീസിന്​ കൈമാറി. അതി​​​​െൻറ അടിസ്ഥാനത്തിലാണ്​ പൊലീസ്​ ഇൗ നിഗമനത്തിൽ എത്തിയത്​.

എന്നാൽ, ബാലഭാസ്​കറി​​​​െൻറ പിതാവ്​ ഉണ്ണി പൊലീസി​​​​െൻറ വാദങ്ങൾ ഖണ്ഡിച്ചു. മക​​​​െൻറ മരണത്തിൽ ദുരൂഹയുണ്ടെന്ന പരാതിയിൽ ഉറച്ചുനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് പറയുന്ന എട്ടു ലക്ഷം രൂപയുടെ ഇടപാട് മാത്രമല്ല ഉള്ളതെന്ന് ബാലഭാസ്കർതന്നെ പറഞ്ഞിട്ടുണ്ടെന്ന് ഉണ്ണി​ വെളിപ്പെടുത്തി. പൊലീസിന്​ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാകും അങ്ങനെ പറയുന്നത്​. ​ഡ്രൈവർ അർജുൻ കൂടുതൽ കേസുകളിൽ പ്രതിയാണ്. ക്രിമിനൽ പശ്ചാത്തലമുള്ളയാളെതന്നെ ബാലുവിനൊപ്പം വിട്ടു. കരുതിക്കൂട്ടി നടത്തിയ അപകടമാണെന്ന് ഒറ്റനോട്ടത്തിൽ തനിക്ക്​ സംശയം ​േതാന്നി. ​െഎ.പി.എസ്​ റാങ്കിലുള്ള ഉദ്യോഗസ്ഥനെ അന്വേഷണം ഏൽപിക്കണമെന്ന്​ ഡി.ജി.പിയോട് ആവശ്യപ്പെട്ടിട്ടുണ്ട്​. അന്വേഷണ പുരോഗതി അപ്പപ്പോൾ അറിയിക്കാമെന്ന് ഡി.ജി.പി മുമ്പ്​ ഉറപ്പുനൽകിയെങ്കിലും അതുണ്ടാകുന്നില്ലെന്നും ഉണ്ണി ആരോപിച്ചു.

അതിനിടെ വാഹനം ഒാടിച്ചത്​ ആരെന്നുള്ള തർക്കം തുടരുകയാണ്​. വാഹനം ഒാടിച്ചത്​ ബാലഭാസ്​കറായിരുന്നെന്നാണ്​ അർജു​​​​െൻറ മൊഴി. എന്നാൽ, അർജുനായിരുന്നു വാഹനം ഒാടിച്ചതെന്ന്​ ബാലുവി​​​​െൻറ ഭാര്യ ലക്ഷ്​മി മൊഴി നൽകിയിരുന്നു. ആരാണ്​ വാഹനമോടിച്ചതെന്ന്​ തിരിച്ചറിയാൻ പൊലീസ്​ ഫോറൻസിക്​ റിപ്പോർട്ടുകളെ ആശ്രയിക്കു​മെന്നാണ്​ വിവരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:financekerala newsmalayalam newsBalabhaskar death
News Summary - Balabhaskar's Financial-Kerala News
Next Story