Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബാലഭാസ്‌കറി‍​െൻറ മരണം: പുനഃരന്വേഷണ തീരുമാനം ഇന്ന്

text_fields
bookmark_border
ബാലഭാസ്‌കറി‍​െൻറ മരണം: പുനഃരന്വേഷണ തീരുമാനം ഇന്ന്
cancel
Listen to this Article

തിരുവനന്തപുരം: സംഗീതജ്ഞൻ ബാലഭാസ്‌കറി‍െൻറ അപകട മരണത്തിന് പിന്നിലെ ദുരൂഹത നീക്കാൻ പുനഃരന്വേഷണം ഉണ്ടാകുമോയെന്ന കാര്യം ഇന്നറിയാം. പുനഃരന്വേഷണം ആവശ്യപ്പെട്ട് ബാലഭാസ്കറി‍െൻറ മാതാപിതാക്കളും ചലച്ചിത്രതാരം സോബിയും നല്‍കിയ ഹരജിയിൽ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ശനിയാഴ്ച വിധി പറയും. കേസന്വേഷിച്ച സി.ബി.ഐ നടപടിയെ ചോദ്യംചെയ്താണ് ഹരജി. സംഭവത്തില്‍ ദുരൂഹതയില്ലെന്നും സാധാരണ അപകട മരണമാണെന്നുമായിരുന്നു സി.ബി.ഐ കണ്ടെത്തൽ. എന്നാല്‍, മക‍െൻറ മരണത്തിൽ ദുരൂഹതയുണ്ടെന്നും അതു പുറത്തുകൊണ്ടുവരുന്നതുവരെ നിയമപോരാട്ടം തുടരുമെന്നുമുള്ള നിലപാടിലാണ് പിതാവ് ഉണ്ണി.

കേസുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയ ആളാണ് സോബി. ത‍െൻറ മൊഴി സി.ബി.ഐ മുഖവിലക്കെടുത്തില്ലെന്നാണ് പരാതി. 2018 സെപ്റ്റംബര്‍ 25ന് തിരുവനന്തപുരം പള്ളിപ്പുറത്തുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ ഒക്‌ടോബര്‍ രണ്ടിനാണ് ബാലഭാസ്‌കര്‍ മരിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Balabhaskar's death: Re-investigation decision today
Next Story