തിരുവനന്തപുരം: സംഗീതജ്ഞൻ ബാലഭാസ്കറിെൻറയും മകൾ തേജസ്വിനി ബാലയുടെയും അപകടമരണം സംബന്ധിച്ച് സി.ബി.ഐ സമർപ്പിച്ച എഫ്.ഐ.ആർ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഫയലിൽ സ്വീകരിച്ചു. ക്രൈംബ്രാഞ്ചും മംഗലപുരം െപാലീസും അന്വേഷണത്തിലൂടെ കണ്ടെത്തിയ ഡ്രൈവർ അർജുൻ തന്നെയാണ് സി.ബി.ഐ സമർപ്പിച്ച പ്രഥമ വിവര റിപ്പോർട്ടിലെയും പ്രതി.
2018 സെപ്റ്റംബർ 25ന് പുലർച്ചയാണ് അപകടം സംഭവിച്ചത്. തിരുവനന്തപുരം പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പിന് സമീപമാണ് അപകടം നടന്നത്. ബാലഭാസ്കറിെൻറ ഭാര്യ ലക്ഷ്മിക്കും ഡ്രൈവർ അർജുനും അപകടത്തിൽ പരിക്കേറ്റിരുന്നു. മംഗലപുരം െപാലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു.
എന്നാൽ അന്വേഷണം ശരിയായ ദിശയിൽ അല്ല എന്നു കാട്ടി ബാലഭാസ്കറിെൻറ അച്ഛൻ മുഖ്യമന്ത്രിക്ക് പരാതിനൽകിയതിനെ തുടർന്നാണ് കേസ് സി.ബി.ഐ ഏറ്റെടുക്കുന്നത്. ബാലഭാസ്കറിെൻറ മരണം അപകടമരണമാണോ, മരണത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന കാര്യം സി.ബി.ഐ അന്വേഷിക്കുമെന്നും എസ്.പി നന്ദകുമാർ നായർ സമർപ്പിച്ച എഫ്.ഐ.ആറിൽ പറയുന്നു.