Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബാലഭാസ്‌കറിന്‍റെ അപകടമരണം: തുടരന്വേഷണ ഹരജിയിൽ വിധി ജൂലൈ 29ന്

text_fields
bookmark_border
Balabhaskar death
cancel
Listen to this Article

തിരുവനന്തപുരം: വയലിനിസ്‌റ്റ് ബാലഭാസ്‌കറിന്റെ അപകട മരണവുമായി ബന്ധപ്പെട്ട് കേസിൽ തുടർന്വേഷണം ആവശ്യപ്പെട്ട സമർപ്പിച്ച ഹരജി വിധി പറയുന്നത് ജൂലൈ 29ലേക്ക് മാറ്റി. കേസുമായി ബന്ധപ്പെട്ട് 69ഓളം രേഖകൾ പരിശോധിക്കുവാൻ ഉള്ളതിനാലാണ് വിധി പറയുന്നത് മാറ്റിയത്.

തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. പ്രതി അർജുൻ അലക്ഷ്യമായി വാഹനം ഓടിച്ചതാണ് അപകട കാരണമെന്നാണ് സി.ബി.ഐ കണ്ടെത്തിയിരുന്നത്. എന്നാൽ, അപകടം ഗൂഢലോചനയുടെ ഭാഗമാണെന്നാണ് ബാലഭാസ്കറിന്റെ കുടുംബത്തിന്റെ ആരോപണം.

2019സെപ്റ്റംബർ 25ന് പുലർച്ചെയാണ് അപകടം സംഭവിച്ചത്. തൃശ്ശൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ തിരുവനന്തപുരം പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാംപിനു സമീപത്ത് വച്ചാണ് അപകടമുണ്ടായത്. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിക്കും ഡ്രൈവർ അർജുനും അപകടത്തിൽ പരിക്കേറ്റിരുന്നു. മകൾ അപകടസ്ഥലത്തും ബാലഭാസ്കർ ചികിത്സയിലും വച്ചാണ് മരിക്കുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Balabhaskar's accidental death: Verdict on further probe plea on July 29
Next Story