ബാലഭാസ്കറിെൻറ മരണം: സി.ബി.െഎ സംഘം മൊഴിയെടുത്തു
text_fieldsചെർപ്പുളശ്ശേരി (പാലക്കാട്): വയലിനിസ്റ്റ് ബാലഭാസ്കറിെൻറ മരണവുമായി ബന്ധപ്പെട്ട അന്വേഷണഭാഗമായി സി.ബി.ഐ സംഘം ചെർപ്പുളശ്ശേരി കുളക്കാട്ടുള്ള പൂന്തോട്ടം ആയുർവേദ ആശ്രമത്തിലെത്തി ഡോ. രവീന്ദ്രന്, ഭാര്യ ലത, മകന് ജിഷ്ണു എന്നിവരില്‍ നിന്ന് മൊഴിയെടുത്തു.
ബുധനാഴ്ച ഉച്ചക്ക് 12.30ഓടെയാണ് സി.ബി.ഐ കൊച്ചി ഡിവൈ.എസ്.പി അനന്തകൃഷ്ണെൻറ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരെത്തിയത്. ക്രൈംബ്രാഞ്ചില്‍ നിന്ന് അേന്വഷണം ഏറ്റെടുത്ത ശേഷം സി.ബി.ഐ ആദ്യമായാണ് ആയുര്‍വേദ ആശ്രമത്തിലെത്തിയത്. ബാലഭാസ്കറിന് ഈ ആശ്രമവുമായി അടുത്ത ബന്ധമുണ്ടായിരുന്നു. സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായും പറയപ്പെടുന്നു.

