ബാലഭാസ്കറിന്‍റെ മരണത്തിൽ ദുരൂഹതയില്ലെന്ന് ക്രൈം ബ്രാഞ്ച്
text_fieldsതിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണത്തിൽ ദുരൂഹതയുള്ളതായി കണ്ടെത്താനായിട്ടില്ലെന്ന് ക്രൈം ബ്ര ാഞ്ച്. സുഹൃത്തുക്കളായ പ്രകാശ് തമ്പിക്കും വിഷ്ണു സോമസുന്ദരത്തിനും സംഭവത്തിൽ പങ്കില്ല. ഇവർക്കെതിരെ തെളിവുകളില ്ലെന്ന് കോടതിയെ അറിയിക്കുമെന്നും ക്രൈം ബ്രാഞ്ച് വ്യക്തമാക്കി. റിപോർട്ട് വ്യാഴാഴ്ച ഹൈകോടതിയിൽ സമർപ്പിക്കും. p>
സ്വർണക്കടത്തു കേസിലെ പ്രതികളായ പ്രകാശ് തമ്പിയും വിഷ്ണു സോമസുന്ദരവും കേസിൽ ജാമ്യാപേക്ഷ നൽകിയിരുന്നു. തുടർ ന്ന്, ബാലഭാസ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് ഇവരുടെ പങ്ക് അന്വേഷിച്ച് രണ്ട് ദിവസത്തിനകം റിപോർട്ട് നൽകാൻ ഹൈകോടതി ക്രൈംബ്രാഞ്ചിനോട് നിർദേശിച്ചിരുന്നു.
ബാലഭാസ്കറിന്‍റെ മരണത്തിൽ എന്തെങ്കിലും ദുരൂഹതയുള്ളതായി തെളിയിക്കാനുള്ള തെളിവുകൾ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നാണ് ക്രൈ ബ്രാഞ്ച് റിപോർട്ട്. കേസ് അന്വേഷണം തുടരുകയാണെന്നും ഇതുവരെയുള്ള വിവരങ്ങൾ മാത്രമാണിതെന്നും ക്രൈം ബ്രാഞ്ച് കോടതിയെ അറിയിക്കും.
2018 സെപ്റ്റംബർ 25ന് തിരുവനന്തപുരം പള്ളിപ്പുറത്ത് ഉണ്ടായ വാഹനാപകടത്തിലാണ് ബാലഭാസ്കർ മരിക്കുന്നത്. മകൾ തേജസ്വിനിയും അപകടത്തിൽ മരിച്ചിരുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ ആരോപണത്തെ തുടർന്നാണ് കേസ് ക്രൈം ബ്രാഞ്ചിന് വിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
