Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബാലഭാസ്​കർ കാർ...

ബാലഭാസ്​കർ കാർ അപകടത്തിൽപെട്ടപ്പോൾ സ്വർണക്കടത്തുകാരുടെ സാന്നിധ്യവും?

text_fields
bookmark_border
Balabhaskar
cancel

തിരുവനന്തപുരം: വയലിനിസ്​റ്റ്​ ബാലഭാസ്കർ സഞ്ചരിച്ച കാർ അപകടത്തിൽപെടുമ്പോൾ സംഭവ സ്​ഥലത്തുണ്ടായിരുന്നവരിൽ ചി ലർ സ്വർണക്കടത്തുമായി ബന്ധമുള്ളവരാണെന്ന് റവന്യൂ ഇൻറലിജൻസ്​ (ഡി.ആർ.ഐ) സ്ഥിരീകരിച്ചു. ബാലഭാസ്കറി​​െൻറ മരണവുമായി ബന്ധപ്പെട്ട്​ ചില വെളിപ്പെടുത്തലുകൾ നടത്തിയ കലാഭവൻ സോബിയെ വിളിച്ചുവരുത്തിയ ഡി.ആർ.​െഎ സ്വർണക്കടത്തുമായി ബന്ധ മുള്ള 32 പേരുടെ ഫോട്ടോ പരിശോധനക്കായി നൽകി.

വിമാനത്താവളത്തിലൂടെ സ്വർണംകടത്തിയ കേസിൽ വിദേശത്ത് ഒളിവിൽ കഴിയുന്നവരുടെയും കാരിയർമാരായി പ്രവർത്തിച്ച പത്ത്​ സ്ത്രീകളുടെയും ഫോട്ടോകൾ കൂട്ടത്തിലുണ്ടായിരുന്നു. അപകടം നടന്ന സ്ഥലത്ത് ഇവരാരെങ്കിലും ഉണ്ടായിരുന്നോ എന്നാണ് ഡി.ആർ.ഐ ആരാഞ്ഞത്. അതിൽനിന്ന്​ ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ട്​.

ബാലഭാസ്കറി​​െൻറ കാർ അപകടത്തിൽപെട്ട സ്ഥലത്തുകൂടി പോകുകയായിരുന്ന സോബിയോട് വാഹനം നിർത്താതെ പോകാൻ ആക്രോശിച്ച ഒരാളെ ഫോട്ടോയിൽ അദ്ദേഹം തിരിച്ചറിഞ്ഞു. അപകടവുമായി ബന്ധപ്പെട്ട ചില പുതിയ വെളിപ്പെടുത്തലുകളും സോബി നടത്തി. ബാലഭാസ്കറി​​െൻറ മാനേജരായിരുന്ന പ്രകാശൻ തമ്പി സ്വർണക്കടത്ത് കേസിൽ പ്രതിയായതോടെയാണ് ഡി.ആർ.ഐ സോബിയുടെ മൊഴി പരിശോധിച്ചതും ഓഫിസിലേക്ക്​ വിളിച്ചുവരുത്തിയതും.

ബാലഭാസ്കറി​​െൻറ അപകടമരണ കേസ് അന്വേഷിക്കുന്നത് ക്രൈംബ്രാഞ്ചായതിനാൽ ലഭിച്ച വിവരങ്ങൾ അവരെ അറിയിക്കുമെന്നും കൂടുതൽ വിവരങ്ങൾ പങ്കുവെക്കാനാകില്ലെന്നും ഡി.ആർ.ഐ ഉദ്യോഗസ്ഥർ പറഞ്ഞു. അതിനിടെ സ്വർണക്കടത്ത്​ കേസിലെ നാലാം പ്രതിയായ വിഷ്​ണുവി​​െൻറ വീട്ടിൽനിന്ന്​ കേരള യൂനിവേഴ്​സിറ്റിയുടെ പൂരിപ്പിക്കാത്ത മാർക്ക്​ ലിസ്​റ്റ്​ കിട്ടിയ സംഭവവും ക്രൈംബ്രാഞ്ചിന്​ കൈമാറാനാണ്​ ഡി.ആർ.​െഎ തീരുമാനം. വിഷ്​ണുവി​​െൻറ വീട്ടിൽനിന്ന്​ പൂരിപ്പിക്കാത്ത ആറ്​ മാർക്ക്​ ലിസ്​റ്റുകളാണ്​ കണ്ടെടുത്തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bala bhaskar death
News Summary - bala bhaskar death
Next Story