ബാലഭാസ്കറിേൻറത് അപകടമരണമാകാമെന്ന് മോട്ടോർ വാഹന വകുപ്പിൻെറ റിപ്പോർട്ട്
text_fieldsതിരുവനന്തപുരം: ബാലഭാസ്കറിേൻറത് സ്വാഭാവിക അപകടമരണമാകാമെന്നും അപകടത്തിൽപെടുമ്പോൾ വാഹനം അമിതവേഗതത്തിലായിരുെന്നന്നും മോട്ടോർ വാഹന വകുപ്പിെൻറ റിപ്പോർട്ട്. കാർ 110-120 കിലോമീറ്റർ വേഗത്തിലാണ് സഞ്ചരിച്ചതെന്നും ഇതാണ് നിയന്ത്രണംതെറ്റാൻ ഇടയാക്കിയതെന്നും റിപ്പോർട്ടിലുണ്ട്. കാർ കമ്പനി അധികൃതരും ഇത്തരത്തിലുള്ള വിവരങ്ങളാണ് ക്രൈംബ്രാഞ്ചിന് നൽകിയത്. കഴിഞ്ഞമാസം 13ന് ബാലഭാസ്കറിെൻറ വാഹനാപകടം ക്രൈംബ്രാഞ്ച് പുനരാവിഷ്കരിച്ചിരുന്നു.
കാറിെൻറ സീറ്റ് ബെൽറ്റ് ശേഖരിച്ച് നടത്തിയ പരിശോധനയിൽ ഡ്രൈവിങ് സീറ്റിൽ ഇരുന്നയാൾ സീറ്റ് െബൽറ്റ് ഉപയോഗിച്ചിട്ടില്ലെന്ന് വ്യക്തമാണ്. ഇത് അർജുനാണോ, ബാലഭാസ്കറാണോ എന്ന് കൃത്യമായ ഉത്തരം ക്രൈംബ്രാഞ്ചിന് ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ഡ്രൈവറുടെ ഇടത് വശത്തിരുന്നയാൾ സീറ്റ് െബൽറ്റ് ധരിച്ചിരുന്നു. ഇത് ബാലഭാസ്കറിെൻറ ഭാര്യ ലക്ഷ്മിയാണ്. ലക്ഷ്മിയുടെ കൈയിലാണ് മകൾ തേജസ്വിനി ഇരുന്നത്. സീറ്റ് െബൽറ്റ് കുട്ടിക്ക് ബാധകമായിരുന്നില്ല. ഇതാണ് ഇടിയുടെ ആഘാതത്തിൽ കുട്ടി നേരെ ഗിയർ ബോക്സിനടിയിലേക്ക് തെറിച്ചുവീഴാൻ കാരണമെന്നും മോട്ടോർ വാഹനവകുപ്പിെൻറ റിപ്പോർട്ടിൽ പറയുന്നു.
അതേസമയം ബാലഭാസ്കറിെൻറ ഫിനാൻസ് മാനേജരായിരുന്ന വിഷ്ണു സോമസുന്ദരത്തെ ഇന്നലെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്തു. ചോദ്യംചെയ്യൽ ഒരു മണിക്കൂറോളം നീണ്ടു. അപകടവുമായി ബന്ധപ്പെട്ട് വിഷ്ണു സോമസുന്ദരത്തിനെതിരെ ബാലഭാസ്കറിെൻറ പിതാവ് ഉയർത്തിയ ആരോപണങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യംചെയ്യൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
