Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബൈത്തുസ്സകാത്ത് കേരള ഫെലോഷിപ്പ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
ബൈത്തുസ്സകാത്ത് കേരള ഫെലോഷിപ്പ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു
cancel

സംഘടിത സകാത്ത് മേഖലയിൽ 22 വർഷമായി പ്രവർത്തിക്കുന്ന ബൈത്തുസ്സകാത്ത് കേരള ഫെലോഷിപ്പിന് അപേക്ഷ ക്ഷണിക്കുന്നു. കേരളത്തിന്റെ സാഹചര്യം വിലയിരുത്തി സകാത്ത് മാനേജ്മെന്റിന്റെ പ്രായോഗികതയും ഫലപ്രാപ്തിയും വർദ്ധിപ്പിക്കുന്നതിന് സഹായകരമായ പഠനവും ഗവേഷണവും നിർവഹിക്കുന്നതിനാണ് ഫെലോഷിപ്.

ലക്ഷ്യം

  • ബൈത്തുസ്സകാത്ത് കേരളയുടെ 22 വർഷത്തെ പ്രവർത്തനങ്ങളുടെ സോഷ്യൽ ഓഡിറ്റ് നിർവഹിക്കുക.
  • ബൈത്തുസ്സകാത്ത് കേരളയിൽ അഫിലിയേറ്റ് ചെയ്ത പ്രാദേശിക സകാത്ത് യൂനിറ്റുകളുടെ സോഷ്യൽ ഓഡിറ്റ് നിർവഹിക്കുക
  • സകാത്ത് കേരളത്തിന്റെ സാമൂഹിക വികസനത്തിൽ വഹിക്കുന്ന പങ്ക് ഡോക്യുമെന്റ് ചെയ്യുന്നതിന് ടൂൾ തയാറാക്കുക.
  • സാമൂഹ്യ സാഹചര്യങ്ങൾ വിലയിരുത്തി സകാത്ത് പദ്ധതികൾ നിർണയിക്കുന്നതിന് മാനദണ്ഡങ്ങൾ തയാറാക്കുക

ആകെ ഫെലോഷിപ്പുകളുടെ എണ്ണം :1. ഫെലോഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള യോഗ്യതകൾ:

  • സോഷ്യൽ വർക്ക് / ഇസ്ലാമിക് സ്‌റ്റഡീസ് / സോഷ്യോളജി/ എക്കണോമിക്സ് വിഷയത്തിൽ പി.എച്ച്.ഡി യോഗ്യതയുള്ളവർ
  • സോഷ്യൽ വർക്ക് / ഇസ്ലാമിക് സ്‌റ്റഡീസ് / സോഷ്യോളജി/ എക്കണോമിക്സ് മേഖലയിൽ ബിരുദാനന്തര ബിരുദവും സകാത്ത് / എൻ.ജി.ഒ മേഖലയിൽ 10 വർഷത്തെ പ്രവൃത്തി പരിചയവുമുള്ള വ്യക്തികൾ.

പഠന കാലാവധി - ഒരു വർഷം. റിസർച്ച് പ്രൊപോസലിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് യോഗ്യരായ വ്യക്തികളെ തെരെഞ്ഞെടുക്കുക. ഡിസംബർ 10 നകം പ്രൊപോസലും സി.വിയും baithuzzakathkerala@gmail.com ലേക്ക് മേയിൽ ചെയ്യേണ്ടതാണ്. വിവരങ്ങൾക്ക്: 7736504822, 9847539070.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Baithuzzakath Kerala fellowship
Next Story