കെ.എം.സി.സി ബൈത്തുറഹ്മ വില്ലേജ് നാടിന് സമർപ്പിച്ചു
text_fieldsനാദാപുരം: അബൂദബി കെ.എം.സി.സി നിയോജക മണ്ഡലം കമ്മിറ്റി നാദാപുരം ഗ്രാമപഞ്ചായത്തിെൻറ സഹകരണത്തോടെ ചേലക്കാട് ചരളിൽ കോളനിയിൽ നിർമിച്ച ബൈത്തുറഹ്മ വില്ലേജ് നാടിന് സമർപ്പിച്ചു. ഇന്നലെ വൈകീട്ട് നടന്ന ചടങ്ങിൽ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ വില്ലേജിെൻറ ഔപചാരിക ഉദ്‌ഘാടനം നിർവഹിച്ചു. തുടർന്ന് ചേലക്കാട് മിനി സ്റ്റേഡിയത്തിൽ നടന്ന പൊതുസമ്മേളനം മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്‌ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ സൂപ്പി നരിക്കാട്ടേരി അധ്യക്ഷനായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയായിരുന്നു.
ജനറൽ കൺവീനർ പൊയിൽ ഇസ്മായിൽ സ്വാഗതം പറഞ്ഞു. കോഓഡിനേറ്റർ സി.എച്ച്. ജാഫർ തങ്ങൾ പദ്ധതി വിശദീകരിച്ചു. കെ.എം. ഷാജി എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ഡോ. ഷബീർ നെല്ലിക്കോട്, റഷീദ് ബാബു പുളിക്കൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു. മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി, മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ പി.കെ.കെ. ബാവ, സെക്രട്ടറി എം.സി. മായിൻ ഹാജി, ജില്ല ജനറൽ സെക്രട്ടറി എൻ.സി. അബൂബക്കർ, പാറക്കൽ അബ്ദുല്ല എം.എൽ.എ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.കെ. സഫീറ, വൈസ് പ്രസിഡൻറ് സി.വി. കുഞ്ഞികൃഷ്ണൻ, യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ എം.എ. സമദ്, പി.എം. സാദിഖലി, നസീർ മാട്ടൂൽ, പി. അമ്മദ്, സി.വി.എം. വാണിമേൽ, എസ്.പി. കുഞ്ഞമ്മദ്, ഇബ്രാഹീം മുറിച്ചാണ്ടി, സി.കെ.വി. യൂസുഫ്, അഹമ്മദ് പുന്നക്കൽ, എൻ.കെ മൂസ, വി.വി. മുഹമ്മദലി, കെ.കെ. നവാസ്, അബ്ദുല്ല വയലോളി, ബംഗ്ലത്ത് മുഹമ്മദ്, എം.പി. സൂപ്പി, മണ്ടോടി ബഷീർ, സി.എച്ച്. നജ്മാ ബീവി, ടി.കെ. സുബൈദ, ടി.കെ. ഷഫീഖ് തങ്ങൾ, കെ.എം. സമീർ, സി.കെ. നാസർ, മുഹമ്മദ് നടുവണ്ണൂർ, പി.പി. സാദിഖ് തുടങ്ങിയവർ സംബന്ധിച്ചു.
